- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പക്ഷിപ്പനി: ആലപ്പുഴയില്‍ 21,280 താറാവുകളെക്കൂടി കൊന്നു
പുറക്കാട് 9,100, നെടുമുടി 790, ചെറുതന 3,325, കരുവാറ്റ 8,065 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ കൊന്ന താറാവുകളുടെ എണ്ണം. ഇവയെ ദഹിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച നാലു പഞ്ചായത്തുകളിലായി രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ന് 21,280 താറാവുകളെ കൂടി കൊന്നു നശിപ്പിച്ചു. പുറക്കാട് 9,100, നെടുമുടി 790, ചെറുതന 3,325, കരുവാറ്റ 8,065 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ കൊന്ന താറാവുകളുടെ എണ്ണം. ഇവയെ ദഹിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ ഏഴ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളാണ് താറാവുകളെ നശിപ്പിക്കുന്ന ജോലി നിര്‍വഹിക്കുന്നത്. നാളെ മുതല്‍ അയല്‍ ജില്ലകളില്‍ നിന്നുകൂടി കൂടുതല്‍ ടീമുകളെ രംഗത്തിറക്കി കള്ളിംഗ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു.
പക്ഷിപ്പനി പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി മാന്നാര്‍, ചെന്നിത്തല, വെളിയനാട് പഞ്ചായത്തുകളിലും താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജില്ലാ കലക്ടര്‍ നിരോധിച്ചിട്ടുണ്ട്.
ആലപ്പുഴ നഗരസഭാ പരിധിയില്‍ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന ഈ നിരോധം പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള വാര്‍ഡുകളില്‍ മാത്രമായി ചുരുക്കി. നിയന്ത്രണം നിലവിലുള്ള നഗരസഭാ വാര്‍ഡുകളുടെ പട്ടിക: 1. നെഹ്‌റു ട്രോഫി, 2. തിരുമല, 3. പള്ളാത്തുരുത്തി, 4. കളര്‍കോട്, 5. കൈതവന, 6. പഴവീട്, 7. പാലസ് വാര്‍ഡ്, 8. മുല്ലയ്ക്കല്‍, 9. ജില്ലാ കോടതി, 10. തത്തംപള്ളി, 11. കരളകം, 12. അവലൂക്കുന്ന്, 13. തോണ്ടന്‍കുളങ്ങര, 14. കിടങ്ങാംപറമ്പ്, 15. വഴിച്ചേരി, 16. മുനിസിപ്പല്‍ ഓഫീസ്, 17. എ.എന്‍. പുരം, 18. തിരുവമ്പാടി, 19. ഹൗസിംഗ് കോളനി, 20. സനാതനപുരം, 21. ഇരവുകാട്, 22. മുല്ലാത്ത് വളപ്പ്, 23. വലിയ മരം, 24. മുനിസിപ്പല്‍ സ്‌റ്റേഡിയം, 25. ആലിശ്ശേരി, 26. ലജ്‌നത്ത്, 27. വലിയകുളം, 28. വട്ടയാല്‍, 29. കുതിരപ്പന്തി, 30. ഗുരുമന്ദിരം, 31. വാടയ്ക്കല്‍, 32. ബീച്ച്, 33. റെയില്‍വേ സ്‌റ്റേഷന്‍, 34. സക്കറിയ ബസാര്‍, 35. സിവില്‍ സ്‌റ്റേഷന്‍, 36. ചാത്തനാട് എന്നിങ്ങനെയാണ്.
RELATED STORIES
സ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഅടുത്ത അഞ്ചു ദിവസം കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്...
5 Nov 2024 11:15 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMT