- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹെല്‍മറ്റ് മാനദണ്ഡം പരിഷ്‌കരിച്ചു; ഇനി ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഇരുചക്ര മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കുള്ള ഹെല്‍മറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് (S.O 4252(E), 26.11.2020) കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെല്‍മറ്റുകളില്‍ ബി ഐ എസ് സര്‍ട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് (quality control order)എന്നിവ നിര്‍ബന്ധമാക്കി
കൊച്ചി: ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ധരിക്കുന്ന ഹെല്‍മറ്റിനുള്ള ബി ഐ എസ് മാനദണ്ഡം' കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു.ഇരുചക്ര മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കുള്ള ഹെല്‍മറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് (S.O 4252(E), 26.11.2020) കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെല്‍മറ്റുകളില്‍ ബി ഐ എസ് സര്‍ട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് (quality control order)എന്നിവ നിര്‍ബന്ധമാക്കി.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍, പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
എയിംസിലെ ഡോക്ടര്‍മാര്‍, ബി ഐ എസിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി, വിഷയം വിശദമായി പഠിച്ച ശേഷം 2018 മാര്‍ച്ചില്‍, ഭാരം കുറഞ്ഞ ഹെല്‍മറ്റിന് ശുപാര്‍ശ ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തിരുന്നു.ഇതേതുടര്‍ന്നാണ് ബിഐഎസ്, ഹെല്‍മറ്റ് നിര്‍മ്മാണത്തിന്റെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.ഇരുചക്രവാഹന ഉപയോക്താക്കള്‍ക്കായി, ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് ഉള്ള, ഹെല്‍മറ്റ് മാത്രമേ രാജ്യത്ത് നിര്‍മ്മിക്കുകയും വില്‍ക്കുകയുംചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതാണ് ഗുണമേന്മ നിയന്ത്രണ ഉത്തരവ്.ഇതുവഴി, രാജ്യത്ത് ഗുണമേന്മ കുറഞ്ഞ ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT