Kerala

നിയമസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധം; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തുനീക്കി

പ്രതിഷേധത്തിന് ശേഷം രാജഗോപാൽ നിയമസഭയിലേക്ക് പോയതിന് ശേഷം നേതാക്കൾ സഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ശ്രമിച്ചതോടെയാണ് അറസ്റ്റ് നടത്തിയത്.

നിയമസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധം; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തുനീക്കി
X

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. കള്ളക്കടത്തു പണംപോയത് എകെജി സെൻററിലേക്കും മുഖ്യമന്ത്രിയിലേക്കുമാണ്. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ രാജഗോപാൽ എംഎൽഎയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധം ഒ രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിന് ശേഷം രാജഗോപാൽ നിയമസഭയിലേക്ക് പോയതിന് ശേഷം നേതാക്കൾ സഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ശ്രമിച്ചതോടെയാണ് അറസ്റ്റ് നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി സുധീർ, വൈസ് പ്രസിഡൻ്റ് വി ടി രമ, സെക്രട്ടറിമാരായ എസ് സുരേഷ്, സി ശിവൻകുട്ടി, വി വി രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it