- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയ സഹായം: ജീവനക്കാർക്ക് ഇത്തവണ സാലറി ചലഞ്ചില്ല
ഓണാഘോഷം ആർഭാടമില്ലാതെ നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായെങ്കിലും ഉത്സവബത്തയുടെ കാര്യത്തിൽ തീരുമാനമായില്ല.
തിരുവനന്തപുരം: പ്രളയബാധിതരെ സഹായിക്കാനായി സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് സാലറി ചലഞ്ച് ഏർപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടവരുത്തിയതിനാൽ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനിക്കുകയായിരുന്നു. അതേസമയം, ജീവനക്കാർക്ക് ബോണസ് കഴിഞ്ഞതവണത്തേതു പോലെ നൽകാനും തീരുമാനമായി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഓണാഘോഷം ആർഭാടമില്ലാതെ നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായെങ്കിലും ഉത്സവബത്തയുടെ കാര്യത്തിൽ തീരുമാനമായില്ല.
പ്രളയബാധിതർക്കുള്ള അടിയന്തര സഹായമായ 10,000 രൂപ സപ്തംബർ ഏഴിനകം കൊടുത്ത് തീർക്കാനും തീരുമാനമെടുത്തു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയാത്ത അർഹതയുള്ള ആളുകൾക്കും 10,000 രൂപ ലഭിക്കും. ഓരോ ജില്ലയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ അർഹതയുള്ളവരെ കണ്ടെത്തും.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT