Kerala

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്; പ്രതികള്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ ഒന്നാം പ്രതി അലന്‍ ഷുഹൈബ്(20), രണ്ടാം പ്രതി താഹ ഫസല്‍(24), മൂന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സി പി ഉസ്മാന്‍(40) എന്നിവര്‍ക്കെതിരെയാണു നിയമവിരുദ്ധപ്രവര്‍ത്തന നിരോധന (യുഎപിഎ)നിയമപ്രകാരം കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്;  പ്രതികള്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ടുപേര്‍ അടക്കം മൂന്നു പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ ഒന്നാം പ്രതി അലന്‍ ഷുഹൈബ്(20), രണ്ടാം പ്രതി താഹ ഫസല്‍(24), മൂന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സി പി ഉസ്മാന്‍(40) എന്നിവര്‍ക്കെതിരെയാണു നിയമവിരുദ്ധപ്രവര്‍ത്തന നിരോധന (യുഎപിഎ)നിയമപ്രകാരം കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.2019 നവംബര്‍ ഒന്നിനു രാത്രിയിലാണ് പന്തീരാങ്കാവ് പോലിസ് അലന്‍, താഹ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോവാദിസംഘടനയുടെ ആശയ പ്രചാരണ വസ്തുക്കള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

കേസിന്റെ അന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികള്‍െക്കതിരെ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 180 ദിവസത്തെ സാവകാശം അന്വേഷണ സംഘത്തിനുണ്ട്. ഏപ്രില്‍ 29ന് 180 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. മൂവരും നിരോധിത സംഘടനയായ മാവോവാദി സംഘടനയിലെ അംഗങ്ങളാണെന്നും കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മാവോവാദി സംഘടനയ്ക്കായി മൂവരും രഹസ്യ യോഗങ്ങള്‍ സംഘടിപ്പിച്ചെന്ന് എന്‍ ഐ എ വ്യക്തമാക്കി. അലനും താഹയും പോലിസ് പിടിയിലായ സമയത്ത് സിപിഎം പ്രവര്‍ത്തകരായിരുന്നു. ഇവരെ പിന്നീട് സിപിഎമ്മില്‍ നിന്നു പുറത്താക്കി. നിലവില്‍ അലനും താഹയും റിമാന്റിലാണ്.

Next Story

RELATED STORIES

Share it