Kerala

ഡൽഹി സംഘർഷം: ട്രെയിൻ തടഞ്ഞ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു

കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ട്രെയിൻ തടഞ്ഞത്.

ഡൽഹി സംഘർഷം: ട്രെയിൻ തടഞ്ഞ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു
X

കണ്ണൂർ: ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്യുന്ന പ്രക്ഷോഭകരെ ഡൽഹി പോലിസും സംഘപരിവാറും അക്രമിച്ച നടപടിക്കെതിരേ കാംപസ് ഫ്രണ്ട് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. ചെന്നൈയിലേക്കുള്ള ട്രെയിനാണ് തടഞ്ഞത്.

കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ട്രെയിൻ തടഞ്ഞത്. ട്രെയിനിന് മുന്നിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പോലിസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. ജില്ല സെക്രട്ടറി ഉനൈസ് സികെ, ജോയിന്റ് സെക്രട്ടറി റഫാൻ എപി തുടങ്ങിയ 6 പേരെയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം സംഘ പരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ട് എംഎസ്എഫ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലും കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് വിദ്യാർഥി മാർച്ച്‌ നടത്തി. എംഎസ്എഫ് ജില്ല ജനറൽ സെക്രട്ടറി ജാസിർ ഒകെ മാർച്ച്‌ ഉൽഘാടനം ചെയ്തു.

Next Story

RELATED STORIES

Share it