Kerala

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: മുഖ്യകണ്ണി പോലിസ് പിടിയില്‍

ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധര്‍മ്മതേജ (21) യെയാണ് ആന്ധ്രപ്രദേശില്‍ നിന്നും പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്. കുന്നുവഴിയിലെ കൊറിയര്‍ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറില്‍ 30 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയില്‍ നിന്നും കഞ്ചാവ് നല്‍കിയത് ഇയാളാണെന്ന് പോലിസ് പറഞ്ഞു

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: മുഖ്യകണ്ണി പോലിസ് പിടിയില്‍
X

കൊച്ചി: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പോലിസ് പിടിയില്‍. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധര്‍മ്മതേജ (21) യെയാണ് ആന്ധ്രപ്രദേശില്‍ നിന്നും പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്. കുന്നുവഴിയിലെ കൊറിയര്‍ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറില്‍ 30 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയില്‍ നിന്നും കഞ്ചാവ് നല്‍കിയത് ഇയാളാണെന്ന് പോലിസ് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. അതിന്റെ തുടരന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാക്കുന്നത്.

കൊറിയര്‍ വഴി കഞ്ചാവ് അയച്ച കളരിക്കല്‍ ഗോകുലിനെ ധര്‍മ്മതേജ വിശാഖപട്ടണത്തിലെ ജയിലില്‍ വച്ചാണ് പരിചയപ്പെടുന്നത്. രണ്ടു പേരും കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗോകുല്‍ കഞ്ചാവ് കച്ചവടത്തില്‍ ധര്‍മ്മതേജയുടെ പങ്കാളിയായി. നിരവധി പ്രാവശ്യം ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരമെന്ന് പോലിസ് പറഞ്ഞു.ധര്‍മതേജയുടെ പിതാവും, സഹോദരനും നിരവധി മോഷണ, കഞ്ചാവ് കേസുകളിലെ പ്രതികളാണ്.

ആന്ധ്രയിലെ കാക്കിനടയെന്ന കടലോര പ്രദേശത്തു നിന്നാണ് ചെറുത്തു നില്‍പ്പുകളെ അതിജീവിച്ച് നിരവധി കേസുകളിലെ പ്രതിയായ ഇയാളെ സാഹസികമായി പോലിസ് പിടികൂടുന്നത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ്, എഎസ്‌ഐ എന്‍ കെ ബിജു, എസ്‌സിപിഒ പി എ അബ്ദുല്‍ മനാഫ് (കുന്നത്തുനാട്), എം ബി സുബൈര്‍, ജിഞ്ചു കെ മത്തായി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it