Kerala

പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന്;അരൂജാസ് സ്‌കൂളിലെ സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി

ഈ മാസം 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 28 കുട്ടികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ എഴുതാന്‍ കഴിയാതെ പോയതിലുള്ള നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ മാനേജ്മെന്റ് സമര്‍പ്പിച്ച ഹരജിക്കൊപ്പം ബുധനാഴ്ച്ച പരിഗണിക്കാനായി കോടതി മാറ്റി. സിബിഎസ്ഇ അംഗീകാരമില്ലാത്തതിനാലാണ് തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്

പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന്;അരൂജാസ് സ്‌കൂളിലെ സിബിഎസ്ഇ  വിദ്യാര്‍ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി
X

കൊച്ചി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഈ മാസം 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 28 കുട്ടികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ എഴുതാന്‍ കഴിയാതെ പോയതിലുള്ള നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ മാനേജ്മെന്റ് സമര്‍പ്പിച്ച ഹരജിക്കൊപ്പം ബുധനാഴ്ച്ച പരിഗണിക്കാനായി കോടതി മാറ്റി.24ാം തിയതി പരീക്ഷ ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ ഈ ആവശ്യം കോടതി തള്ളിയത്

സിബിഎസ്ഇ അംഗീകാരമില്ലാത്തതിനാലാണ് തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം ഇല്ലെന്ന കാര്യം വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മറച്ചുവെച്ചാണ് അരൂജാസ് സ്‌കൂള്‍ ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം അറിയുന്നത്. ഇതോടെയാണ് 29 വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ മാനേജരെയും പ്രസിഡന്റിനെയും പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു. അരൂജാസ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഹരജിയില്‍ ഇന്നലെ ഹൈക്കോടതി സിബിഎസ് ഇ മേഖല ഡയറക്ടറെ വിളിച്ചു വരുത്തി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടുത്ത പോംവഴിയെന്താണെന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it