Kerala

അതി ശക്തമായ കാറ്റിന് സാധ്യത ; കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

ഇന്ന് വടക്കന്‍ കേരള തീരത്തും 24, 25 തിയതികളില്‍ കേരള തീരത്ത് പൊതുവായും അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരള,ലക്ഷദ്വീപ്,കര്‍ണാടക തീരങ്ങളില്‍ 24,25 തീയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

അതി ശക്തമായ കാറ്റിന് സാധ്യത ; കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
X

ആലപ്പുഴ: ഇന്ന് വടക്കന്‍ കേരള തീരത്തും 24, 25 തിയതികളില്‍ കേരള തീരത്ത് പൊതുവായും അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള,ലക്ഷദ്വീപ്,കര്‍ണാടക തീരങ്ങളില്‍ 24,25 തീയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല.

ലക്ഷദ്വീപ് തീരത്ത് ഇന്നു മുതല്‍ 23 വരെ തീയതികളിലും കര്‍ണാടക തീരത്ത് നാളെയും മോശ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മേല്‍പറഞ്ഞ തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല.മധ്യകിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരങ്ങളില്‍ മോശം കലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മോശം കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ള പ്രദേശങ്ങള്‍ ഭൂപടത്തില്‍ നല്‍കിയിരിക്കുന്നു. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it