Kerala

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസ്: ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരെ കുറ്റപത്രം തയാറായി

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന  കേസ്:   ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരെ കുറ്റപത്രം തയാറായി
X

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ.ജിതേഷ് ജെ ബാബുവിനെ സര്‍ക്കാര്‍ നിശ്ചയിച്ചു, അന്വേഷണ സംഘം മുന്നോട്ടു വെച്ച മൂന്നു പേരുടെ പട്ടികയില്‍ നിന്നാണ് അഡ്വ.ജിതേഷ് ജെ ബാബുവിനെ സര്‍ക്കാര്‍ സ്പ്ഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചിരിക്കുന്നത്.

സുര്യ നെല്ലി കേസിലെ അഡീഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അഡ്വ.ജിതേഷ് ബാബു.സര്‍ക്കാര്‍ സ്്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. കുറ്റപത്രം തയാറായിരിക്കുകയാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച ചെയ്തതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കുമെന്നും കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ വൈക്കം ഡിവൈഎസ്പി സുഭാഷ് തേജസ് ന്യൂസിനോട് പറഞ്ഞു.

ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരെയാണ് ആദ്യ ഘട്ടത്തില്‍ കുറ്റം പത്രം സമര്‍പ്പിക്കുന്നത്.കന്യാസത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപായിരുന്ന ഫ്രാങ്കോ മുളയക്കലിനെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 21 നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് കാര്യാലയത്തിലെ ഹൈടെക് സെല്‍ ഓഫിസില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ബിഷപ് ഫ്രാങ്കോ മുളയക്കലിനെ കോട്ടയം എസ്പി ഹരിശങ്കര്‍,വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറ്‌സറ്റു ചെയ്തത്.

ബലാല്‍സംഗം,അനധികൃതമായി തടഞ്ഞുവെയക്കല്‍,പ്രകൃതിവിരുദ്ധ പീഡനം,ക്രിമിനല്‍ ബുദ്ധിയോടെയുളള ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ബിഷ്പ് ഫ്രാങ്കോ മുളയ്ക്കലിനതെിരെ ബലാല്‍സംഗത്തിനിരയാക്കപ്പെട്ട കന്യാസ്ത്രീ സഭാനേതൃത്വത്തിലും പോലീസിലും പാരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു. ഇതേ തുടര്‍ന്ന് കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലാങ്ങാട് മഠത്തിലെ മറ്റു കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്തു വരികയായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗഷ്‌നില്‍ പന്തല്‍കെട്ടി സത്യാഗ്രഹ സമരം ആരംഭിച്ചതോടെയാണ് വിഷയം രാജ്യമൊട്ടാകെ ചര്‍ച്ചയായത്.

ഒരു ബിഷപിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ചുകൊണ്ട് കന്യാസ്ത്രീകള്‍ തെരുവില്‍ പരസ്യമായി സമരം ചെയ്തത് രാജ്യത്ത് തന്നെ ആദ്യമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളം കന്യാസ്ത്രീകളുടെ സമരം ഏറ്റൈടുക്കുകയായിരുന്നു. ഹൈക്കോടതി ജംഗ്ഷനിലെ സമര പന്തലിലേക്ക് ദിവസവും നൂറു കണക്കിനാളുകളാണ് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. ഇതിനിടയില്‍ അന്വേഷണ സംഘം ബിഷപ് ഫ്രാങ്കോ മുളയക്കലിനെ ചോദ്യം ചെയ്യാന്‍ ജലന്ധറില്‍ എത്തിയെങ്കിലും വെറുംകൈയോടെ മടങ്ങേണ്ടി വന്നു. സമരം കൂടുതല്‍ ശക്തമായതോടെ ബിഷപിനെ അന്വേഷണ സംഘം കൊച്ചിയിലേക്ക് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇതിനിടയില്‍ വത്തിക്കാന്‍ ഇടപെട്ട് ബിഷപ് ഫ്രാങ്കോ മുളയക്കലിനെ ജലന്ധര്‍ ബിഷപ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. കന്യാസത്രീകളുടെ തുടര്‍ച്ചയായ 15 ദിവസത്തെ സമരത്തിനൊടുവിലാണ് അന്വേഷണം സംഘം സെപ്തംബര്‍ 21 ന് ബിഷപ് ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റു ചെയ്തത്.തുടര്‍ന്ന ജയിലിലായിരുന്ന ഫ്രാങ്കോ മുളയക്കല്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.

Next Story

RELATED STORIES

Share it