Kerala

പുരാവസ്തുതട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെ റിമാന്‍ഡു ചെയ്തു

എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോന്‍സണ്‍ മാവുങ്കലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്

പുരാവസ്തുതട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെ റിമാന്‍ഡു ചെയ്തു
X

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ കോടതി റിമാന്‍ഡു ചെയ്തു. എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോന്‍സണ്‍ മാവുങ്കലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

പുരാവസ്തുക്കളുമായി ബന്ധപ്പെട്ട് ശില്‍പി സന്തോഷിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലായിരുന്നു ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വാങ്ങിയിത്.കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തത്.

Next Story

RELATED STORIES

Share it