Kerala

പാലാ ഉപതിരഞ്ഞെടുപ്പ്‌: സർക്കാർ സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ചെന്നിത്തല; ശു​ദ്ധ അ​സം​ബ​ന്ധ​മെന്ന് മന്ത്രി മ​ണി

മ​ന്ത്രി​മാ​ർ പാ​ലാ​യി​ൽ ക്യാ​മ്പ് ചെ​യ്ത് അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എ​ന്തൊ​ക്കെ ചെ​യ്താ​ലും ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​നാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

പാലാ ഉപതിരഞ്ഞെടുപ്പ്‌: സർക്കാർ സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ചെന്നിത്തല; ശു​ദ്ധ അ​സം​ബ​ന്ധ​മെന്ന് മന്ത്രി മ​ണി
X

തിരുവനന്തപുരം: പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പിന്റെ പ്രചരണത്തിന്റെ പേരിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പ്ര​ചര​ണ​ത്തി​ന് ഇ​ട​തു​പ​ക്ഷം സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. മ​ന്ത്രി​മാ​ർ പാ​ലാ​യി​ൽ ക്യാ​മ്പ് ചെ​യ്ത് അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എ​ന്തൊ​ക്കെ ചെ​യ്താ​ലും ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​നാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

എന്നാൽ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പാ​ടെ ത​ള്ളി മ​ന്ത്രി എം എം മ​ണി രംഗത്തുവന്നു. ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ‌ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് മ​ണി പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ൾ‌ ഉ​ന്ന​യി​ക്കു​മ്പോ​ൾ അ​ത് വ്യ​ക്ത​ത​യോ​ടെ ഉ​ന്ന​യി​ക്ക​ണം. എ​ന്ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ് ഇ​ട​തു​പ​ക്ഷം ദു​രു​പ​യോ​ഗം ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ചെ​ന്നി​ത്ത​ല ത​യാ​റാ​ക​ണ​മെ​ന്നും മണി ആ​വ​ശ്യ​പ്പെ​ട്ടു.

Next Story

RELATED STORIES

Share it