- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഞ്ച് കോടി; വിനിയോഗം കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കണമെന്ന് ഹൈക്കോടതി
ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജികളിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. ദേവസ്വം ബോര്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്തമായ വിധികള്‍ നിലവിലുള്ള സാഹചര്യത്തില്‍ കേസ് ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അഞ്ച് കോടി രൂപയുടെ വിനിയോഗം കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കണമെന്ന് ഹൈക്കോടതി. ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജികളിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. ദേവസ്വം ബോര്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്തമായ വിധികള്‍ നിലവിലുള്ള സാഹചര്യത്തില്‍ കേസ് ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
പണം കൈമാറിയത് നിയമവിധേയമല്ലെന്ന് കണ്ടെത്തിയാല്‍ പലിശ സഹിതം തിരിച്ചടക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുക തിരിച്ചുപിടിക്കണമെന്നും, അധികാര ദുര്‍വിനിയോഗം ചെയ്ത ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് റിസീവര്‍ ഭരണം ഏപ്പെടുത്തണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
RELATED STORIES
അതിരപ്പിള്ളിയില്‍ കാറിന് നേരെ മുറിവാലന് കൊമ്പന്റെ ആക്രമണം
14 Jan 2025 4:21 AM GMTകാളകള്‍ എത്തി; മധുരയില്‍ ജെല്ലിക്കെട്ട് മല്‍സരങ്ങള്‍ക്ക് തുടക്കമായി,...
14 Jan 2025 4:14 AM GMTഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ സംഭലില്‍; ഉദ്ഘാടനം...
14 Jan 2025 2:48 AM GMTറോമിലെത്തിയ ഇസ്രായേലി ജനറലിനെ അറസ്റ്റ് ചെയ്യണമെന്ന് പരാതി
14 Jan 2025 2:03 AM GMTശബരിമല മകരവിളക്ക് ഇന്ന്
14 Jan 2025 1:40 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ താല്പര്യമുണ്ടെന്ന് ഹമാസ്
14 Jan 2025 1:31 AM GMT