Kerala

കേന്ദ്ര ഉത്തരവ് പ്രകാരം ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിലും കടകൾ തുറക്കാം: ചീഫ് സെക്രട്ടറി

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കാമെന്ന് കേന്ദ്ര ഉത്തരവിലുണ്ട്.

കേന്ദ്ര ഉത്തരവ് പ്രകാരം ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിലും കടകൾ തുറക്കാം: ചീഫ് സെക്രട്ടറി
X

തിരുവനന്തപുരം: ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ കേരളത്തിലും കടകൾ തുറക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം കടകൾ തുറന്ന് പ്രവർത്തിക്കാം. ഏതെല്ലാം ഷോപ്പുകൾ തുറക്കാമെന്നത് ഉത്തരവിൽ പറയുന്നുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കാമെന്ന് കേന്ദ്ര ഉത്തരവിലുണ്ട്. ജൂവലറി അടക്കമുള്ള ഷോപ്പുകൾ തുറക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

അതേസമയം, കേന്ദ്രം നൽകിയ ഇളവുകൾ ആലോചിച്ച ശേഷം കേരളത്തിൽ നടപ്പാക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഗ്രാമങ്ങളിലെ കടകൾ സജീവമാകണമെങ്കിൽ നഗരങ്ങളിൽ കൂടി കടകൾ തുറക്കേണ്ടി വരുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഗ്രാമങ്ങളിലെ ചെറിയ കടകളിലേക്ക് നഗരങ്ങളിൽ നിന്നാണ് സാധനങ്ങൾ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it