- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍: രണ്ടുപേര്‍ അറസ്റ്റില്‍
വീഡിയോ പോസ്റ്റ് ചെയ്ത തൃശ്ശൂര്‍ ദേശമംഗലം കൂട്ടുപാത സുരേഷ്നിവാസില്‍ എന്‍ കെ സുരേഷ് (55), ഗ്രൂപ്പ് അഡ്മിനായ ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ പി ബി മാനുവല്‍(23) എന്നിവരെയാണ് പോക്സോ ആക്ട് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അടക്കം അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വീഡിയോ പോസ്റ്റ് ചെയ്ത തൃശ്ശൂര്‍ ദേശമംഗലം കൂട്ടുപാത സുരേഷ്നിവാസില്‍ എന്‍ കെ സുരേഷ് (55), ഗ്രൂപ്പ് അഡ്മിനായ ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ പി ബി മാനുവല്‍(23) എന്നിവരെയാണ് പോക്സോ ആക്ട് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്.അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് ഫ്രണ്ട്സ് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്പ് മാനുവല്‍ രൂപീകരിച്ചത്.
ഇരുവര്‍ക്കും പുറമേയുള്ള മറ്റ് അഡ്മിന്‍മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും പോലിസ് അന്വേഷിച്ചു വരികയാണ്.ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും, സമാന രീതിയില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പോലിസ് നിരീക്ഷിക്കുകയാണ്. പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റില്‍ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതെന്നാണ് വിവരം. കൊച്ചി സൈബര്‍ ഡോമിനേയും, കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നിര്‍ദ്ദേശാനുസരണം എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കര്‍, എസ്‌ഐമാരായ വിപിന്‍ കുമാര്‍, കെ എസ് തോമസ്, എബി, മനോജ്, എഎസ്‌ഐ ഷാജി, സീനിയര്‍ സിപിഓമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT