Kerala

മുത്തൂറ്റ് ഹെഡ് ഓഫിനു മുന്നില്‍ സി ഐ ടി യുവിന്റെ സമരം ; ജോലിക്കാരെ തടഞ്ഞു,സ്ഥലത്ത് സംഘര്‍ഷാവസ്ഥ

സി ഐ ടിയു വിന്റെ സമരത്തിനിടയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ജോലിക്ക് കയറാനെത്തിയതാണ് സംഘര്‍ഷാവസ്ഥയക്ക് കാരണമായത്. സമരക്കാരും ജോലിക്ക് കയറാനെത്തിയ ജീവനക്കാരും മാനേജുമെന്റും തമ്മില്‍ വാക്ക് തര്‍ക്കമായതോടെയാണ് സ്ഥിതി രൂക്ഷമായത്. തുടര്‍ന്ന് തങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് ക്യാപു ചെയ്യുന്നുണ്ട്. സി ഐ ടി യു വിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുത്തൂന്‍ ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ സ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

മുത്തൂറ്റ് ഹെഡ് ഓഫിനു മുന്നില്‍ സി ഐ ടി യുവിന്റെ സമരം ; ജോലിക്കാരെ തടഞ്ഞു,സ്ഥലത്ത് സംഘര്‍ഷാവസ്ഥ
X

കൊച്ചി:തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്തുടരുകയാണെന്ന് ആരോപിച്ച് കൊച്ചിയിലെ മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ സംഘര്‍ഷവാസ്ഥ. സി ഐ ടിയു വിന്റെ സമരത്തിനിടയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ജോലിക്ക് കയറാനെത്തിയതാണ് സംഘര്‍ഷാവസ്ഥയക്ക് കാരണമായത്.സമരക്കാരുമായി ജോലിക്ക് കയറാനെത്തിയ ജീവനക്കാരും മാനേജുമെന്റും തമ്മില്‍ വാക്ക് തര്‍ക്കമായതോടെയാണ് സ്ഥിതി രൂക്ഷമായത്.തുടര്‍ന്ന് തങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് ക്യാപു ചെയ്യുന്നുണ്ട്. സി ഐ ടി യു വിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുത്തൂന്‍ ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ സ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ഇദ്ദേഹത്തിനൊപ്പം ജോലിക്ക് കയറാനെത്തിയ ജീവനക്കാരും സ്ഥലത്തുണ്ട്.മറുവശത്ത് സി ഐ ടി യുവിന്റെ നേതൃത്വത്തിലും പ്രതിഷേധം നടക്കുകയാണ്. സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്നാണ് സിഐടിയു നിലപാട്. സി ഐ ടി യുവിന്റെ കൂടുതല്‍ പ്രവര്‍ത്തകര്‍ മുത്തൂറ്റ് ഓഫിസിനു മുന്നില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ 14 ദിവസമായി സി ഐ ടിയു വിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സിനെതിരെ സമരം നടന്നു വരികയാണ്. ശമ്പള വര്‍ധനവും ബോണസും മറ്റും ആവശ്യപ്പെട്ട് സിഐടിയു നടത്തിയ സമരങ്ങള്‍ക്കെതിരെ വസ്തുദ്ധാവിരുദ്ധമായ പ്രചാരണങ്ങളാണ് മുത്തൂറ്റ് ഫിനാന്‍സ് നടത്തുന്നതെന്നും സിഐടിയു ആരോപിച്ചു. എന്നാല്‍ ഹെഡ് ഓഫീസിലെ മുഴുവന്‍ ജീവനാക്കാരും സമരത്തിനെതിരാണെന്നും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്.ജീവനക്കാരുടെ പിന്തുണയില്ലാതെ പുറത്തു നിന്നുള്ളയാളുകളാണ് സമരം നടത്തുന്നതെന്നും മുത്തൂറ്റ് മാനേജ്‌മെന്റ് ആരോപിച്ചു.വിഷയത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് ഇരു വിഭാഗവും

Next Story

RELATED STORIES

Share it