Kerala

ചീഫ് സെക്രട്ടറി എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശരിയല്ല. ഭരണഘടനാ ലംഘനമൊന്നും അവിടെ ഉണ്ടായിട്ടില്ല. മാവോവാദികളെ ന്യായീകരിക്കുന്ന നിലപാടുകൾ മറ്റു ഉദ്ദേശത്തോടെയാണ്.

ചീഫ് സെക്രട്ടറി എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
X

തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയ പ്രതിപക്ഷ നേതാവിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ പരിശോധന നടത്തുകയായിരുന്ന പോലിസ് സംഘത്തിനു നേരെ വെടിയുതിർത്തത് മാവോവാദികളാണ്. വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശരിയല്ല. ഭരണഘടനാ ലംഘനമൊന്നും അവിടെ ഉണ്ടായിട്ടില്ല. മാവോവാദികളെ ന്യായീകരിക്കുന്ന നിലപാടുകൾ മറ്റു ഉദ്ദേശത്തോടെയാണ്. ചീഫ് സെക്രട്ടറിയുടെ ലേഖനം വായിച്ച ശേഷം അതു സംബന്ധിച്ച് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

Next Story

RELATED STORIES

Share it