- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവിനാശി വാഹനാപകടം: മരിച്ചവരുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ കണ്ടക്ടര്‍ വി ആര്‍ ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കൊച്ചി/തൃശൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ്സിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായ വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ എറണാകുളത്തെത്തിച്ചു.
കെഎസ്ആര്‍ടിസി സൗത്ത് ബസ് സ്‌റ്റേഷനില്‍ അല്‍പസമയം പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറികളിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് റീത്ത് സമര്‍പ്പിച്ചു. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ കണ്ടക്ടര്‍ വി ആര്‍ ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഡ്രൈവര്‍ വി ഡി ഗിരീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് 12 മണിയോടെ പെരുമ്പാവൂര്‍ ഒക്കലിലിലെ എസ്എന്‍ഡിപി ശ്മശാനത്തിലാണ് നടക്കുക.
ബംഗളൂരു ഐടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്‌കാരച്ചടങ്ങുകളും ഇന്ന് രാവിലെ നടക്കും. തൃശൂര്‍ ജില്ലയില്‍നിന്ന് ആറുപേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. ഒല്ലൂര്‍ സ്വദേശി ഇഗ്‌നി റാഫേല്‍ ഭാര്യ ബിന്‍സിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദേശത്തേക്ക് കൊണ്ടുപോവാനായാണ് എത്തിയതെങ്കില്‍ നസീഫ് മുഹമ്മദ് അലി സഹോദരന്റെ ഗൃഹപ്രവേശനത്തിന് വരികയായിരുന്നു.
പാസ്‌പോര്‍ട്ട് ആവശ്യത്തിന് വിദേശത്തുനിന്നെത്തിയ യേശുദാസിനെയും വിദേശത്തേക്ക് പോവാനിരിക്കുന്ന ഭര്‍ത്താവിനെ യാത്രയാക്കാന്‍ വന്ന അനുവിനെയും അവധിക്കായി നാട്ടിലേക്ക് മടങ്ങിയ ജോഫിയെയും ഹനീഷിനെയും മരണം തട്ടിയെടുത്തു. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ വൈകാരികനിമിഷങ്ങളോടെയാണ് ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്. നസീഫിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചയോടെ സംസ്‌കരിച്ചു. ഒല്ലൂര്‍ സ്വദേശി ഇഗ്‌നിയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. ഇഗ്‌നിയുടെ ഭാര്യ ബിന്‍സി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT