Kerala

മുഖ്യമന്ത്രിക്കെതിരേ അസഭ്യവര്‍ഷം; പെണ്‍കുട്ടിക്കെതിരേ ഡിജിപിക്ക് പരാതി

അസഭ്യം പറയുന്നതിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടിക്കെതിരേയും കാസര്‍കോഡ് ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെയും പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

മുഖ്യമന്ത്രിക്കെതിരേ അസഭ്യവര്‍ഷം; പെണ്‍കുട്ടിക്കെതിരേ ഡിജിപിക്ക് പരാതി
X

കാസര്‍കോട്: ജില്ലയില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും കേരള പോലിസിനെയും അസഭ്യ മുദ്രാവാക്യംവിളിച്ചു നടത്തിയ പ്രകടനത്തിനെതിരേ ഡിജിപിക്ക് പരാതി നല്‍കി. അസഭ്യം പറയുന്നതിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടിക്കെതിരേയും കാസര്‍കോഡ് ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെയും പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ഐപിസി 153, 294 ബി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ മുബാറക് പുത്തനത്താണിയാണ് ഡിജിപിക്ക് ഇ- മെയില്‍ വഴി പരാതി അയച്ചത്. പ്രകടനത്തിന്റെ വീഡിയോ ദൃശ്യത്തിന്റെ ലിങ്കും പരാതിയോടൊപ്പം അയച്ചുനല്‍കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it