Kerala

'ചിരി' കൗണ്‍സിലിങ് സെന്ററില്‍ ലഭിച്ച പരാതി; പീഡനക്കേസ് പ്രതി അറസ്റ്റില്‍

ചിരി കൗണ്‍സിലിങ് സെന്ററില്‍ ലഭിച്ച പരാതി; പീഡനക്കേസ് പ്രതി അറസ്റ്റില്‍
X

മലപ്പുറം: കൊവിഡ് വ്യാപനമുണ്ടായ ഘട്ടത്തില്‍ കുട്ടികള്‍ക്കുണ്ടാവുന്ന മാനസികസംഘര്‍ഷങ്ങളെ കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാന്‍ പോലിസ് ആവിഷ്‌കരിച്ച 'ചിരി' കൗണ്‍സിലിങ് സെന്ററില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പീഡനക്കേസ് പ്രതിയെ പോലിസ് അറസ്റ്റുചെയ്തു. അരീക്കോട് ഊര്‍ങ്ങാട്ടിരി മൈത്ര സ്വദേശി പുന്നകണ്ടി ആദംകുട്ടി (55) യെയാണ് അറസ്റ്റുചെയ്ത് റിമാന്റ് ചെയ്തത്. അരീക്കോട് പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാവുന്നത്.

13ാം വയസില്‍ പീഡനത്തിരയായ വിദ്യാര്‍ഥിനി വിവാഹപ്രായമെത്തിയിട്ടും കടുത്ത മാനസികസംഘര്‍ഷം ആനുഭവിക്കുന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ചിരി കൗണ്‍സിലിങ് നമ്പറായ 9497900 200 ല്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് വിവരം മലപ്പുറം ജില്ലാ ആസ്ഥാന കൗണ്‍സിലിങ് സെന്റെറിലേക്ക് കൈമാറി. കൗണ്‍സിലിങ് ഓഫിസര്‍ അരീക്കോട് പോലിസില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് എസ്‌ഐ എ ഉമേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിജയന്‍, സിപിഒമാരായ സജീര്‍, സനൂപ് എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റുചെയ്തത്. മാനസികസംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ചിരിയിലേക്ക് നേരിട്ട് വിളിച്ച് പരിഹാര നിര്‍ദേശം നേടാന്‍ കഴിയുമെന്ന് അരീക്കോട് എസ്‌ഐ അറിയിച്ചു.

Next Story

RELATED STORIES

Share it