Kerala

ഗുരുവായൂര്‍ ഫ് ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് കരാറുണ്ടാക്കി കോടികളുടെ തട്ടിപ്പ്; വാസ്തുഹാര ഡവലപ്പേഴ്‌സിനെതിരേ ഉപഭോക്താക്കളുടെ പരാതി

തൃശൂര്‍ പൂങ്കുന്നം ആസ്താനമായി പ്രവര്‍ത്തിക്കുന്ന വാസ്തുഹാര ഡവലപ്പേഴ്‌സ് ആന്റ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോടികള്‍ തട്ടിയത്. ഫ് ളാറ്റ് ഈട് നല്‍കി ബാങ്ക് വായ്പ എടുത്തതിനെ തുടര്‍ന്ന് കെട്ടിടം സര്‍ഫാസി നിയമ പ്രകാരം ബാങ്ക് ഏറ്റെടുത്തു.

ഗുരുവായൂര്‍ ഫ് ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് കരാറുണ്ടാക്കി കോടികളുടെ തട്ടിപ്പ്;  വാസ്തുഹാര ഡവലപ്പേഴ്‌സിനെതിരേ ഉപഭോക്താക്കളുടെ പരാതി
X

തൃശൂര്‍: ഫ് ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് കരാറുണ്ടാക്കി തൃശൂര്‍ പൂങ്കുന്നത്ത് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനി ഉപഭോക്താക്കളില്‍ നിന്നും കോടികള്‍ തട്ടിയതായി പരാതി. ഫ് ളാറ്റ് ഈട് നല്‍കി ബാങ്ക് വായ്പ എടുത്തതിനെ തുടര്‍ന്ന് കെട്ടിടം സര്‍ഫാസി നിയമ പ്രകാരം ബാങ്ക് ഏറ്റെടുത്തു. പ്രവാസികളടക്കം നൂറോളം പേരാണ് തട്ടിപ്പിന് ഇരയായത്. തൃശൂര്‍ പൂങ്കുന്നം ആസ്താനമായി പ്രവര്‍ത്തിക്കുന്ന വാസ്തുഹാര ഡവലപ്പേഴ്‌സ് ആന്റ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോടികള്‍ തട്ടിയത്.

ഗുരുവായൂര്‍ കിഴക്കെ നടയിലാണ് കമ്പനി ഫ് ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് അറിയിച്ചിരുന്നത്. 2011 ജനുവരിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഫ് ളാറ്റിന്റെ നിര്‍മാണം തുടങ്ങിയ കമ്പനി 21 മാസത്തിനുള്ളില്‍ ഫ് ളാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുമെന്ന് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. പലഘട്ടങ്ങളിലായി പണം ഈടാക്കുകയും ആദ്യഘട്ടത്തില്‍ നല്ല നിലയില്‍ നിര്‍മാണം നടന്നതായും ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍, പണം പൂര്‍ണമായും കൈമാറിയതോടെ നിര്‍മാണം മന്ദഗതിയിലാകുകയായിരുന്നു. വിദേശത്ത് നിന്ന് ഉപഭോക്താക്കള്‍ വിളിക്കുമ്പോള്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരുന്നത്.

അതിനിടെ 2015ല്‍ പണി പൂര്‍ത്തിയായ ഫ് ളാറ്റുകള്‍ പണയപ്പെടുത്തി തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കമ്പനി ഉടമകള്‍ 12 കോടി രൂപ വായ്പ്പയെടുത്തു. ആദ്യം 10 കോടിയും പിന്നീട് രണ്ട് കോടിയും രൂപയാണ് വിറ്റുപോയ ഫഌറ്റുകളുടെ പേരില്‍ വായ്പയെടുത്തിട്ടുള്ളത്. ഫ് ളാറ്റ് വാങ്ങിയ ഉപഭോക്താക്കള്‍ പോലും അറിയാതെയാണ് വായ്പ തരപ്പെടുത്തിയത്. വിറ്റുപോയ ഫ് ളാറ്റുകള്‍ക്ക് വായ്പ നല്‍കിയതോടെ ബാങ്ക് അധികൃതരും കമ്പനിയുടെ തട്ടിപ്പിന് കൂട്ടു നിന്നതായി ഉപഭോക്താക്കള്‍ പരാതിയില്‍ പറയുന്നു.

നിര്‍മാണ കമ്പനി വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് സര്‍ഫാസി നിയമ പ്രകാരം ഫ് ളാറ്റ് ജപ്തി ചെയ്തത്. ഉപഭോക്താക്കള്‍ ഗുരുവായൂരിലെ ഫ് ളാറ്റിന് മുന്നിലെത്തിയപ്പോളാണ് ബാങ്ക് പതിച്ച ജപ്തി നോട്ടിസ് കാണുന്നത്. കമ്പനി ഉടമകള്‍ക്ക് പുറമെ ബാങ്ക് അധികൃതര്‍ക്കെതിരേയും കേസെടുത്ത് നടപടിയെടുക്കണമെന്നാണ് തട്ടിപ്പിനിരയായ ഉപഭോക്താക്കളുടെ ആവശ്യം.




Next Story

RELATED STORIES

Share it