Sub Lead

'ചോദ്യപേപ്പര്‍ ചോരല്‍ നിത്യസംഭവം' കാംപസില്‍ പശുത്തൊഴുത്ത് നിര്‍മിക്കാന്‍ സൂറത്തിലെ സര്‍വകലാശാല

'പോസിറ്റിവ് വൈബ്' ഉണ്ടാക്കുമെന്ന്

ചോദ്യപേപ്പര്‍ ചോരല്‍ നിത്യസംഭവം കാംപസില്‍ പശുത്തൊഴുത്ത് നിര്‍മിക്കാന്‍ സൂറത്തിലെ സര്‍വകലാശാല
X

സൂറത്ത്: കാംപസില്‍ പശുത്തൊഴുത്ത് നിര്‍മിക്കാന്‍ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് സര്‍വ്വകലാശാല തീരുമാനിച്ചു. ബയോടെക്‌നോളജി വകുപ്പില്‍ 'കാമധേനു ചെയര്‍' രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 30 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. സര്‍വ്വകലാശാല കാംപസില്‍ 'പോസിറ്റീവ് വൈബ്' ഉണ്ടാക്കാന്‍ പശുത്തൊഴുത്ത് സഹായിക്കുമെന്നാണ് സര്‍വ്വകലാശാലയുടെ വിലയിരുത്തല്‍.

കാംപസിലെ പുതിയ അഡ്മിനിസ്‌ട്രേറ്റിവ് കെട്ടിടത്തിന് സമീപമാണ് അഞ്ച് മുതല്‍ ഏഴു വരെ പശുക്കളെ നിര്‍ത്താന്‍ കഴിയുന്ന തൊഴുത്ത് നിര്‍മിക്കുക. സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോരുന്നതും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങളും വ്യാപകമായതോടെ സര്‍വകലാശാല അധികൃതര്‍ ഒരു ജ്യോല്‍സ്യന്റെ ഉപദേശം തേടിയിരുന്നു. അയാളുടെ നിര്‍ദേശപ്രകാരമാണ് തൊഴുത്ത് നിര്‍മിക്കാന്‍ തീരുമാനിച്ചത്.

''പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് സമീപം ഒരു മാസമെങ്കിലും പശുക്കളെ കെട്ടിയിടണമെന്നാണ് ജ്യോതിഷി പറഞ്ഞിരിക്കുന്നത്. അവക്ക് പ്രത്യേക പരിഗണന നല്‍കിയാല്‍ സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ തടസങ്ങളില്ലാതെ നടക്കും. പശുക്കള്‍ക്കായി എന്‍ജിഎകളെ സമീപിച്ചിട്ടുണ്ട്. ചിലര്‍ പശുക്കളെ തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.''-സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. കെ എന്‍ ചൗധ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് കാമധേനു ചെയര്‍ രൂപീകരിക്കുന്നത്. ജോല്‍സ്യന്‍മാര്‍ ചേര്‍ന്ന് ചെയര്‍ രൂപീകരിക്കാനുള്ള സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it