- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി; നിരീക്ഷണത്തിന് ഡ്രോണും
ബുധനാഴ്ച്ച കാണാതായ പശുവിനെത്തേടി വ്യാഴാഴ്ച്ചയാണ് മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവര്‍ വനത്തിലേക്ക് പോയത്.
കോതമംഗലം: കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്നുസ്ത്രീകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. അമ്പത് പേരടങ്ങുന്ന നാല് സംഘങ്ങളാണ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതെന്നും നിരീക്ഷണത്തിന് ഡ്രോണ്‍ വിന്യസിച്ചെന്നും ഡിഎഫ്ഒ അറിയിച്ചു. ബുധനാഴ്ച്ച കാണാതായ പശുവിനെത്തേടി വ്യാഴാഴ്ച്ചയാണ് മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവര്‍ വനത്തിലേക്ക് പോയത്.
പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങള്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി ഭര്‍ത്താവിനെ മായ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വൈകീട്ട് 4.15 വരെ മായ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോള്‍ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വനപാലകര്‍ ഫോണില്‍ പാറപ്പുറം ഏത് ഭാഗത്താണെന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തിരച്ചില്‍ നടത്തിയ നാട്ടുകാരില്‍ ഒരാള്‍ അഞ്ച് മണിക്ക് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ ബന്ധം നിലച്ചു. ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
പശുവിനെ കാണാതായതിനെ തുടര്‍ന്ന് ആദ്യം മായയാണ് വനത്തിലേക്ക് പോയത്. കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. എന്നാല്‍, പിന്നീട് കാണാതായ പശു തിരികെയെത്തി.
വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ സഞ്ജീവ്കുമാര്‍, കുട്ടംപുഴ സിഐ പി എ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ വനത്തിന്റെ ആറുകിലോമീറ്റര്‍ ചുറ്റളവില്‍ രാത്രി വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായില്ല. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചില്‍ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പകല്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് വനം വകുപ്പും പോലിസും.
RELATED STORIES
'കുറുവ സംഘത്തെ സൂക്ഷിക്കുക'; കരുനാഗപ്പള്ളിയില്‍ സേവ് സിപിഎം പോസ്റ്റര്‍
29 Nov 2024 3:20 AM GMTനിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; യുവതി മരിച്ചു
29 Nov 2024 3:14 AM GMTവൈദ്യുതി ബില്ലില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്താന്‍ കെഎസ്ഇബി
29 Nov 2024 2:32 AM GMTകുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി;...
29 Nov 2024 2:24 AM GMTസംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്രവാദ വിരുദ്ധ സേന വേണമെന്ന്...
29 Nov 2024 2:06 AM GMT'ചോദ്യപേപ്പര്‍ ചോരല് നിത്യസംഭവം' കാംപസില്‍ പശുത്തൊഴുത്ത്...
29 Nov 2024 1:42 AM GMT