Kerala

ഉപഭോക്തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല ; പ്രതിക്ക് ജാമ്മ്യമില്ലാവാറണ്ട്

എറണാകുളം കളമശ്ശേരി സ്വദേശി ടി ജി സദാനന്ദനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് ജില്ലാഉപഭോക്തൃ കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു നിര്‍ദേശം നല്‍കിയത്.ഉപഭോക്തൃ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയില്ല എന്ന് കാണിച്ച് എറണാകുളം ആലുവ , മൂക്കന്നൂര്‍ സ്വദേശി നെല്‍സണ്‍ തോമസ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി

ഉപഭോക്തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല ; പ്രതിക്ക് ജാമ്മ്യമില്ലാവാറണ്ട്
X

കൊച്ചി:ജില്ലാഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കത്തതിന് പ്രതിക്ക് ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു ഉത്തരവിട്ടു.എറണാകുളം കളമശ്ശേരി സ്വദേശി ടി ജി സദാനന്ദനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് ജില്ലാഉപഭോക്തൃ കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു നിര്‍ദേശം നല്‍കിയത്.ഉപഭോക്തൃ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയില്ല എന്ന് കാണിച്ച് എറണാകുളം ആലുവ , മൂക്കന്നൂര്‍ സ്വദേശി നെല്‍സണ്‍ തോമസ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി.

2020 ഫെബുവരി 25 ന് കളമശ്ശേരി പോലിസ് സ്‌റ്റേഷന്‍ വഴി കമ്മീഷന്‍പുറപ്പെടുവിച്ച വാറണ്ട് പോലിസ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് പോലീസ് കമ്മീഷ്ണര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.ക്രമസമാധാന ചുമതലകള്‍ ഉള്ളതിനാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് രേഖപ്പെടുത്തി കളമശ്ശേരി പോലിസ് നേരത്തെ വാറണ്ട് കമ്മീഷന് തിരിച്ചയച്ചിരുന്നു.പ്രതിയില്‍ നിന്നും വാങ്ങിയബയോഗ്യാസ് പ്ലാന്റ് തകരാറിലാകയും അതു മാറ്റി നല്‍കാമെന്ന വാഗ്ദാനം പിന്നീട് ലംഘിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്.

പ്ലാന്റിന്റെ വില 12% പലിശസഹിതം തിരിച്ചു നല്‍കാനാണ് 2015ല്‍ കമ്മീഷന്‍ ഉത്തരവിട്ടത്.ഈ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ കമ്മീഷനെ വീണ്ടും സമീപിച്ചത്.പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം വിധി നടപ്പിലാക്കാന്‍ വിപുലമായ അധികാരങ്ങളാണ് ഉപഭോക്തൃ കോടതിക്ക് നല്‍കിയിട്ടുള്ളത്.ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 71 വകുപ്പ് പ്രകാരം വിധി നടപ്പിലാക്കാത്ത പ്രതിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്ത് സിവില്‍ കോടതിയെ പ്പോലെ തുക ഈടാക്കാന്‍ കമീഷനുകഴിയും.കൂടാതെ വകുപ്പ് 72 പ്രകാരം ക്രിമിനല്‍ നടപടി നിയമപ്രകാരവും കോടതിക്ക് നടപടി സ്വീകരിക്കാം.കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഒരു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയോ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ നിലവിലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം കോടതിക്ക് അധികാരമുണ്ട്.

Next Story

RELATED STORIES

Share it