Kerala

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 127 പേര്‍ മാത്രം

122 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 444 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 127 പേര്‍ മാത്രം
X

തിരുവനന്തപുരം: 29 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 127 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരില്‍ 122 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 444 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 436 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 19 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് 19 രോഗ ബാധയ്‌ക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരും ആശുപത്രി വിട്ട് വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 19.02.2020 ലെ പരിഷ്‌കരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.

Next Story

RELATED STORIES

Share it