- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാളെമുതല്‍ മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടും
ധാരാളം ആളുകള്‍ കൂടിച്ചേരുന്ന സ്ഥലമാണ് സിനിമാശാലകള്‍. പുതിയ ഒട്ടേറെ സിനിമകള്‍ റിലീസിംഗിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തെ തുടർന്ന് നാളെ മുതല്‍ മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടും. മോഹൻലാലിന്റെ പുതിയ ചിത്രമായ മരയ്ക്കാറിന്റെ റിലീസ് മാറ്റിവെച്ചു.
സംസ്ഥാനത്ത് കോവിഡ് 19 പകരുന്നത് തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായ മുന്‍കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചാല്‍ മാത്രമേ ഇത് വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു.
ധാരാളം ആളുകള്‍ കൂടിച്ചേരുന്ന സ്ഥലമാണ് സിനിമാശാലകള്‍. പുതിയ ഒട്ടേറെ സിനിമകള്‍ റിലീസിംഗിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് കോവിഡ് 19 കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ സ്വീകിക്കേണ്ട ഏറ്റവും ജാഗ്രതയേറിയ നടപടി. കഴിയാവുന്നതും സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ തന്നെ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് സിനിമാ സംഘടനകള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിലോമീറ്റേര്‍സ് ആന്‍റ് കിലോമീറ്റേര്‍സ് സിനിമയുടെ റിലീസ് തീയ്യതി ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റുന്നതായി നടന്‍ ടോവിനോ തോമസ് നേരത്തെ അറിയിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തിയേറ്ററുകള്‍ അടച്ചിടുന്നത് സിനിമാ മേഖലയ്ക്ക് താല്‍ക്കാലിക പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കായി സിനിമകളുടെ റിലീസിംഗ് മാറ്റി നിശ്ചയിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉചിതമായിരിക്കും. മാത്രമല്ല, വലിയ സാമൂഹ്യ പ്രാധാന്യമുള്ള ഒരു സല്‍ക്കര്‍മ്മം കൂടിയായിരിക്കും ഇത്. സിനിമാ മേഖലയിലെ എല്ലാവരും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സഹകരിക്കണം.
RELATED STORIES
സ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഅടുത്ത അഞ്ചു ദിവസം കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്...
5 Nov 2024 11:15 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMT