Kerala

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു
X

കോഴിക്കോട്: 2011ല്‍ മാത്തോട്ടത്ത് കോയ വളപ്പ് സ്വദേശി പ്രജീഷ് ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. ഈങ്ങാപ്പുഴ സ്വദേശിയായ മുസ്‌ലിം യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ഗര്‍ഭിണിയായതിനുശേഷം ഉപേക്ഷിക്കുകയും ചെയ്ത പ്രതിയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്യുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സജീര്‍മാത്തോട്ടം, ജംഷീര്‍ മാറാട്, സദറുദ്ദീന്‍, സുല്‍ഫിക്കര്‍, നാഫില്‍ റഹ്മാന്‍, ഷാനവാസ് മാത്തോട്ടം എന്നിവര്‍ക്കെതിരേ പന്നിയങ്കര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോവല്‍, മാരകായുധം കൊണ്ട് ആക്രമിക്കല്‍, മതസ്പര്‍ധ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. വിപിന്‍ റഹ്മാന്‍, രാജു അഗസ്റ്റിന്‍, റഫീഖ് എന്നിവര്‍ ഹാജരായി. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

Next Story

RELATED STORIES

Share it