Kerala

മലപ്പുറത്ത് 10 പേര്‍ കൂടി കൊവിഡ് വിമുക്തരായി; 711 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 202 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

മലപ്പുറത്ത് 10 പേര്‍ കൂടി കൊവിഡ് വിമുക്തരായി; 711 പേര്‍ പുതുതായി നിരീക്ഷണത്തില്‍
X

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന 10 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. മെയ് 22ന് രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലായ നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പ്രം സ്വദേശി 45 വയസുകാരന്‍, മെയ് 26 ന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി പുളിക്കല്‍ക്കടവ് സ്വദേശിനി 25 വയസുകാരി, ജൂണ്‍ രണ്ടിന് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായ തലക്കാട് പുല്ലൂര്‍ സ്വദേശി 68 വയസുകാരന്‍, ജൂണ്‍ മൂന്നിന് രോഗബാധയെത്തുടര്‍ന്ന് ഐസൊലേഷനിലായവരായ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 36 വയസുകാരന്‍, പോരൂര്‍ ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശി 35 വയസുകാരന്‍, പാണ്ടിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശി 58 വയസുകാരന്‍, മലപ്പുറം മേല്‍മുറി - 27 സ്വദേശി 38 വയസുകാരനായ ബിഎസ്എഫ് ജവാന്‍, ജൂണ്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച എയര്‍ ഇന്ത്യ ജീവനക്കാരനായ കോഴിക്കോട് സ്വദേശി 31 വയസുകാരന്‍, താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി 60 വയസുകാരന്‍, ജൂണ്‍ അഞ്ചിന് രോഗബാധിതനായി ചികില്‍സയിലായ ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശി 30 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു. ഇവരെ തുടര്‍നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 711 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 13,158 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 395 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 380 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആറുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ചികില്‍സയിലുള്ളത്. 11,778 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 985 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 202 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 289 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,328 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,141 പേരുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it