Kerala

കൊവിഡ്-19: മറ്റുകമ്പനികള്‍ക്കില്ലാത്ത എന്തു പ്രത്യേകതയാണ് സ്പ്രിങ്ഗ്ലറിനുള്ളതെന്ന് ഹൈക്കോടതി

എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായോ ഇന്ത്യയിലെ മറ്റു കമ്പനികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാതെ സ്പ്രിംഗ്ലറിലേക്ക് ചാടിവീണതെന്നും കോടതി ചോദിച്ചു. ഇതില്‍ കോടതി തെറ്റു പറയുന്നില്ല. പക്ഷേ ഇതിന്റെ കാരണം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും കോടതി പറഞ്ഞു.ഇന്ത്യയിലെയോ സംസ്ഥാനത്തെയോ ഏജന്‍സികള്‍ക്കു പകരം വിദേശത്തെ ഒരു കമ്പനിയെ എന്തിനാണ് തിരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു

കൊവിഡ്-19: മറ്റുകമ്പനികള്‍ക്കില്ലാത്ത എന്തു പ്രത്യേകതയാണ് സ്പ്രിങ്ഗ്ലറിനുള്ളതെന്ന് ഹൈക്കോടതി
X

കൊച്ചി: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നിയമവകുപ്പിന്റെ അനുവാദമില്ലാതെ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലര്‍ കമ്പനിയുമായി കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ഹരജി പരിഗണിക്കവയൊണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഈ രംഗത്തെ മറ്റു കമ്പനികള്‍ ഒന്നുമില്ലായിരുന്നോയെന്നും എന്താണ് സ്പിങ്ഗ്ലറിന്റെ പ്രത്യേകതയെന്നും കോടതി ഹരജി പരിഗണിക്കുന്നതിനടയില്‍ സര്‍ക്കാരിനോടു ചോദിച്ചു. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായോ ഇന്ത്യയിലെ മറ്റു കമ്പനികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാതെ സ്പ്രിംഗ്ലറിലേക്ക് ചാടിവീണതെന്നും കോടതി ചോദിച്ചു. ഇതില്‍ കോടതി തെറ്റു പറയുന്നില്ല. പക്ഷേ ഇതിന്റെ കാരണം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും കോടതി പറഞ്ഞു.

ഇന്ത്യയിലെയോ സംസ്ഥാനത്തെയോ ഏജന്‍സികള്‍ക്കു പകരം വിദേശത്തെ ഒരു കമ്പനിയെ എന്തിനാണ് തിരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു. ഈ ഡേറ്റകള്‍ സ്പ്രിങ്ഗ്ലര്‍ ഭാവിയില്‍ ഉപോയഗിക്കില്ല.ആറു മാസത്തേക്കാണ് കരാറെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ ഐടി വിദഗ്ദയായ അഭിഭാഷക നാപ്പിനൈ കോടതിയെ അറിയിച്ചു.സ്പ്രിങ്ഗ്ലര്‍ ഒരു തര്‍ക്കവുമായി വരില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.അഞ്ചു ലക്ഷം ആളുകളെ ഡാറ്റ ബിഗ് ഡാറ്റയല്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കോടതി പറഞ്ഞു.ഡാറ്റാ സുരക്ഷിതമാണ്.കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്കനുസൃതമായാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്നും അഭിഭാഷക നാപ്പിനൈ കോടതിയെ അറിയിച്ചു.

ഈ രംഗത്തുള്ള മറ്റു കമ്പനികളേതെന്നും അവയുടെ ഗുണങ്ങള്‍ എന്തെല്ലാമാണെന്നും അന്വേഷിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.ഡാറ്റ നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാണ്.ആമസോണ്‍ ക്ലൗഡ് സെര്‍വറിലാണ് ഡാറ്റ സൂക്ഷിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.വിശ്വാസ്യത പരിഗണിച്ചാണ് സ്പിങ്ഗ്ലറെ തിരഞ്ഞെടുത്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്തുകൊണ്ടാണ് കരാറില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ന്യൂയോര്‍ക്ക് കോടതിയുടെ അധികാര പരിധി നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു.

നിങ്ങളുടെ പ്രസ്താവനയില്‍ ആശ്ചര്യം തോന്നുകയാണെന്നും കോടതി വ്യക്തമാക്കി.ഒട്ടേറെ നിയമ പ്രശ്‌നങ്ങള്‍ കരാറിലുണ്ടെന്നും നിയവ വകുപ്പിന്റെ അഭിപ്രായം തേടിയിരുന്നെങ്കില്‍ ഇതെല്ലാം ഒഴിവാക്കായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.എഎന്നാല്‍ സ്്പ്രിങ്ഗ്ലറുമായുള്ളത് പര്‍ച്ചേസ് കരാറാണെന്നും 15,000 രൂപയില്‍ താഴെയുള്ള ഓര്‍ഡുറുകള്‍ക്ക് ബന്ധപ്പെട്ട് അധികാരികള്‍ക്ക് നിയമവകുപ്പിന്റെ അനുവാദമില്ലാതെ തീരുമാനമെടുക്കാമെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.എന്തെങ്കിലും പ്രശ്മുണ്ടായാല്‍ നിങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്നും കോടതി ചോദിച്ചു.ഹരജിയില്‍ വാദം തുടരുകയാണ്.

Next Story

RELATED STORIES

Share it