Kerala

കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; 13 പേരുടെ രോഗം ഭേദമായി, ജില്ലയില്‍ ആകെ 405 വൈറസ് ബാധിതര്‍

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19,928 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 154 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും വീടുകളില്‍ 19,658 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; 13 പേരുടെ രോഗം ഭേദമായി, ജില്ലയില്‍ ആകെ 405 വൈറസ് ബാധിതര്‍
X

കണ്ണൂര്‍: ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടുപേര്‍ വിദേശത്തുനിന്നും എട്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 13 പേര്‍ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ കോര്‍പറേഷന്‍- 3, കോളച്ചേരി- 2, രാമന്തളി- 1, എരഞ്ഞോളി- 1, ഉളിക്കല്‍- 1, കൂത്തുപറമ്പ്- 1, കണ്ണൂര്‍ ഡിഎസ്‌സി സെന്റര്‍- 1, സിഐഎസ്എഫ്- 1. നെടുമ്പാശ്ശേരി വിമാനത്താവളംവഴി ജൂണ്‍ 18ന് കുവൈത്തില്‍നിന്നുള്ള കെയു 1351 വിമാനത്തിലെത്തിയ ഉളിക്കല്‍ സ്വദേശി 31കാരനും കരിപ്പൂര്‍ വിമാനത്താവളംവഴി ജൂണ്‍ 23ന് മസ്‌കത്തില്‍നിന്നുള്ള ഒവി-1432 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 44 കാരനുമാണ് വിദേശത്തുനിന്നെത്തിയ രണ്ടുപേര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍നിന്നുള്ള എഐ 425 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശികളായ 30കാരന്‍, 60കാരി, ജൂണ്‍ ഒമ്പതിന് റോഡ് മാര്‍ഗം കണ്ണൂരിലെത്തിയ മംഗലാപുരം സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 31കാരന്‍, ജൂണ്‍ 10ന് മംഗള എക്സ്പ്രസില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഡല്‍ഹി സ്വദേശി കണ്ണൂര്‍ ഡിഎസ്സി സെന്ററിലെ 55കാരന്‍, ജൂണ്‍ 12ന് ബംഗളൂരുവില്‍നിന്ന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കൂത്തുപറമ്പ് സ്വദേശി 27കാരി, ജൂണ്‍ 22ന് ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ 46കാരന്‍, 19കാരന്‍, 30കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. എരഞ്ഞോളി സ്വദേശി 26കാരനാണ് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത്.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 405 ആയി. ഇവരില്‍ 264 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോട്ടയം മലബാര്‍ സ്വദേശികളായ 39കാരന്‍, 10 വയസുകാരന്‍, ആലക്കോട് സ്വദേശികളായ 27കാരന്‍, 40കാരന്‍, ആന്തൂര്‍ സ്വദേശികളായ 30കാരന്‍, 10 വയസ്സുകാരി, തലശ്ശേരി സ്വദേശി 21കാരന്‍, മുണ്ടേരി സ്വദേശികളായ 57കാരന്‍, 20കാരന്‍, ചപ്പാരപ്പടവ് സ്വദേശി 29കാരന്‍, പയ്യന്നൂര്‍ സ്വദേശി 58കാരന്‍, ചൊവ്വ സ്വദേശി 55കാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലവായിരുന്ന തളിപ്പറമ്പ് സ്വദേശി 65കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19,928 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 154 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും വീടുകളില്‍ 19,658 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍നിന്ന് ഇതുവരെ 13,680 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,690 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 11,937 എണ്ണം നെഗറ്റീവാണ്.

Next Story

RELATED STORIES

Share it