- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് രോഗമുക്തി, 975 പേര്‍ കൂടി നിരീക്ഷണത്തില്‍
ഇന്ന് 656 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 14,292 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,880 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 12,568 എണ്ണം നെഗറ്റീവാണ്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 14 കൊവിഡ് പോസിറ്റീവ് കേസ് കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. എഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന 30 വയസ്സുള്ള കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശി, 44 വയസ്സുള്ള തിക്കോടി സ്വദേശി, 29 വയസ്സുള്ള കിഴക്കോത്ത് സ്വദേശി, 42 വയസ്സുള്ള കൊടുവള്ളി സ്വദേശി, 39 വയസ്സുള്ള രാമനാട്ടുകര സ്വദേശി, 33 വയസ്സുള്ള ചങ്ങരോത്ത് സ്വദേശിനി, 21 വയസ്സുളള ഫറോക്ക് സ്വദേശി, 25 വയസ്സുള്ള നരിപ്പറ്റ സ്വദേശി, 49 വയസ്സുള്ള കായക്കൊടി സ്വദേശി, 23 വയസ്സുള്ള ചോറോട് സ്വദേശി, 53 വയസ്സുള്ള നാദാപുരം സ്വദേശി.
ഇന്ന് പുതുതായി വന്ന 975 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 117,898 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 51,387 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 66 പേര്‍ ഉള്‍പ്പെടെ 213 പേരാണ് ആശുപ്രതികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 143 പേര്‍ മെഡിക്കല്‍ കോളജിലും 70 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 53 പേര്‍ ഇന്ന് ഡിസ്ചാര്‍ജായി. ഇന്ന് 656 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 14,292 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,880 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 12,568 എണ്ണം നെഗറ്റീവാണ്.
പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1,412 പേരുടെ പരിശോധനാ ഫലംകൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ഇപ്പോള്‍ 92 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികില്‍സയിലാണ്. ഇതില്‍ 27 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 58 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 6 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികില്‍സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും, ഒരു തമിഴ്നാട് സ്വദേശിയും, രണ്ട് കണ്ണൂര്‍ സ്വദേശികളും, 3 മലപ്പുറം സ്വദേശികളും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, ഒരു വയനാട് സ്വദേശിയും ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. ജില്ലയില്‍ ഇന്ന് വന്ന 636 പേര്‍ ഉള്‍പ്പെടെ ആകെ 12,358 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 418 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 11,870 പേര്‍ വീടുകളിലും 70 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 128 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 6,986 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിങ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 19 പേര്‍ക്ക് ഇന്ന് കൗണ്‍സിലിങ് നല്‍കി. 377 പേര്‍ക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 12,123 സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 13,365 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
കൊവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
1. ബാലുശ്ശേരി സ്വദേശി (30) ജൂണ്‍ 19ന് കുവൈത്തില്‍നിന്ന് വിമാനമാര്‍ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. സഹപ്രവര്‍ത്തകന്‍ പോസിറ്റീവ് ആയതിനാല്‍ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജൂണ്‍ 30ന് സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്.
2. കൊളത്തറ സ്വദേശി (26) ഇദ്ദേഹം കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടം നടത്തിവരുന്നു. ജൂണ്‍ 25 ന് സ്വന്തം വാഹനത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥം കാസര്‍ഗോഡ് പോയി തിരിച്ച് വീട്ടിലെത്തി ജൂണ്‍ 28 ന് പനിയെ തുടര്‍ന്ന് കുടുംബ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 2ന് മറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ സ്വന്തം വാഹനത്തില്‍ സ്വകാര്യാശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി എഫ് എല്‍ടിസിയിലേക്ക് മാറ്റി.
3. പുതുപ്പാടി സ്വദേശി (35) ജൂണ്‍ 17ന് കുവൈത്തില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധനപ്രകാരം ജൂണ്‍ 30ന് സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
4. കടലുണ്ടി സ്വദേശിനി (50) ജൂണ്‍ 17ന് കുവൈത്തില്‍നിന്നും വിമാനമാര്‍ഗം കോഴിക്കാട് എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. കൂടെ വന്ന ആള്‍ പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 30 ന് സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി എഫ്എല്‍ടി സിയിലേക്ക് മാറ്റി.
5,6. ചാത്തമംഗലം സ്വദേശികളായ അമ്മയും(26) മകനും (01) ജൂണ്‍ 30 ന് സൗദിയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാംപിള്‍ പരിശോധനക്കെടുത്തു. ഗവ.സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
7. വളയം സ്വദേശി (55) ജൂണ്‍ 30ന് അബൂദബിയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ അവിടെ ചികില്‍സയിലാണ്.
8 ഏറാമല സ്വദേശി (48) ജൂണ്‍ 26ന് ട്രെയിന്‍മാര്‍ഗം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവസാംപിള്‍ പരിശോധനയ്ക്ക് നല്‍കി. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
9. ഒഞ്ചിയം സ്വദേശി (42) ജൂണ്‍ 25 ന് കുവൈത്തില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. സ്വാകാര്യവാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക സ്രവപരിശോധനയുടെ ഭാഗമായി ജൂണ്‍ 30ന് വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാംപിള്‍ പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
10. കിഴക്കോത്ത് സ്വദേശി (35) ജൂണ്‍ 30 ന് റിയാദില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനാല്‍ സ്രവം പരിശോധനയ്ക്കെടുത്തു. ഗവ.സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
11. തൂണേരി സ്വദേശിനി (25) കൊവിഡ് പോസീറ്റീവായ രണ്ടുവയസുള്ള മകളുടെ അമ്മ. ജൂണ്‍ 19ന് മസ്‌കത്തില്‍നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി. സ്വകാര്യവാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. മകള്‍ പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 25ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 30ന് ഇവരുടെ സ്രവ പരിശോധന നടത്തി. പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
12. മടവൂര്‍ സ്വദേശി (31) ജൂണ്‍ 26ന് സൗദിയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. സ്വകാര്യവാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30ന് രോഗലക്ഷണത്തെ തുടര്‍ന്ന് ഗവ.സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്രവം പരിശോധന നടത്തി ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
13. കൊടിയത്തൂര്‍ സ്വദേശി (47) ജൂണ്‍ 18 ന് ദുബയില്‍നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി. ഗവ.സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടിയിലെത്തി. സ്വകാര്യവാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്വന്തം വാഹനത്തില്‍ ബീച്ച് ആശുപ്രതിയിലെത്തി. സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
14. അഴിയൂര്‍ സ്വദേശി(41) ജൂണ്‍ 30ന് വിമാനമാര്‍ഗം അബൂദബിയില്‍നിന്ന് കൊച്ചിയിലെത്തി രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ സാംപിള്‍ പരിശോധനയ്ക്കയച്ചു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നു എറണാകുളം രാജഗിരി ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT