- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകരടക്കം 17 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 128 രോഗബാധിതര്‍
നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 11 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു.
കോട്ടയം: ജില്ലക്കാരായ 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ വിദേശത്തുനിന്നും അഞ്ചുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ജില്ലയിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 11 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. രണ്ടുപേര്‍ക്ക് നേരത്തെ വിദേശത്തുവച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ ചികില്‍സകഴിഞ്ഞ് സാംപിള്‍ പരിശോധനാഫലം നെഗറ്റീവായശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടാമത്തെയാള്‍ ചികില്‍സയ്ക്കുശേഷം പരിശോധന നടത്തിയിരുന്നില്ല.
മുംബൈയില്‍ കൊവിഡ് ചികില്‍സാകേന്ദ്രത്തില്‍ ജോലിചെയ്തിരുന്ന യുവതിയും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 128 പേരാണ് വൈറസ് ബാധിതരായി ചികില്‍സയില്‍ കഴിയുന്നത്. പാലാ ജനറല്‍ ആശുപത്രി-35, കോട്ടയം ജനറല്‍ ആശുപത്രി-37, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി -25, മുട്ടമ്പലം ഗവണ്മെന്റ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണകേന്ദ്രം-15, അകലക്കുന്നം പ്രാഥികപരിചരണകേന്ദ്രം-13, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി- 1, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ കണക്ക്.
രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
ആരോഗ്യപ്രവര്‍ത്തകര്‍
1. മണര്‍കാട് സ്വദേശിനി(44). ജൂണ്‍ 17 മുതല്‍ 30 വരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലിചെയ്തശേഷം സമീപത്തെ ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
2. കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലിക്കുശേഷം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(43). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
3. ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഭാര്യ(50). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
4. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ(29). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
രോഗം ബാധിച്ച മറ്റുള്ളവര്‍
5. ചെന്നൈയില്‍നിന്ന് ജൂണ്‍ 21ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി മാമ്മൂട് സ്വദേശി(44). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
6. അബൂദബിയില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി കുറമ്പനാടം സ്വദേശി(28). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അബൂദബിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന് ചികില്‍സയ്ക്കുശേഷം ജൂണ്‍ എട്ടിന് നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ജൂണ്‍ 24ന് അബുദാബി വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റ് ഫലവും നെഗറ്റീവായിരുന്നു.
7. മസ്കത്തില്‍നിന്നും ജൂണ്‍ 24ന് എത്തി കറുകച്ചാലിനു സമീപം ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശി(25). രോഗലക്ഷണങ്ങളുണ്ടായിരുന്നു. മസ്കത്തില്‍വച്ച് മെയ് 25ന് രോഗം സ്ഥിരീകരിച്ചശേഷം 18 ദിവസം റൂം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. ഇതിനുശേഷം പരിശോധന നടത്തിയിരുന്നില്ല.
8. കുവൈത്തില്‍നിന്നും ജൂലൈ മൂന്നിന് എത്തി അതിരമ്പുഴയിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശി(43). നിലവില്‍ രോഗലക്ഷണങ്ങളുണ്ട്.
9. ചെന്നൈയില്‍നിന്നും ജൂണ്‍ 27ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(27). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
10. ദുബയില്‍നിന്ന് ജൂണ്‍ 26ന് എത്തി കൂവപ്പള്ളിയിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(28). ദുബയ് വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നു.
11. ഖത്തറില്‍നിന്നും ജൂണ്‍ 27ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(28). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
12. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 30ന് എത്തി പയ്യപ്പാടിയിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(51). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
13. മുംബൈയില്‍നിന്ന് ജൂലൈ മൂന്നിന് ട്രെയിനിലെത്തി പാത്താമുട്ടത്തെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിനിയായ നഴ്സ്(38). മുംബൈയില്‍ കൊവിഡ് രോഗികളെ ചികില്സിക്കുന്ന ആശുപത്രിയില്‍ ജൂണ്‍ 29 വരെ ജോലിചെയ്തിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നു.
14. ഷാര്‍ജയില്‍നിന്നും ജൂണ്‍ 25ന് എത്തിയ നെടുംകുന്നം സ്വദേശി(53). ആദ്യത്തെ എട്ടുദിവസം ചങ്ങനാശ്ശേരിയിലെ ക്വാറന്റൈന് കേന്ദ്രത്തിലും തുടര്‍ന്ന് വീട്ടിലും നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
15. കുവൈത്തില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(18). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
16. ചെന്നൈയില്‍നിന്നും റോഡ് മാര്‍ഗമെത്തിയ വൈക്കം സ്വദേശിനി(23). ക്വാറന്റൈന് കേന്ദ്രത്തില്‍ 14 ദിവസം പൂര്‍ത്തിയാക്കിയശേഷം വീട്ടിലെത്തിയിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
17. തേനിയില്‍നിന്നും ബൈക്കില്‍ ജൂലൈ മൂന്നിന് പീരുമേട്ടില്‍ എത്തിയ മറിയപ്പള്ളി സ്വദേശി(40). രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്നുതന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT