- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കു കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി
ഇന്ന് രോഗം സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ ലോറിഡ്രൈവര്‍ (40 വയസ്സ്). മെയ് 30 ന് ഒഡീഷയില്‍ നിന്നെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ ദുബായ്, ഒരാള്‍ സൗദി, ഒരാള്‍ കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 46 വയസ്സുള്ള കൊടുവള്ളി സ്വദേശിനി ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ ലോറിഡ്രൈവര്‍ (40 വയസ്സ്). മെയ് 30 ന് ഒഡീഷയില്‍ നിന്നെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
തൂണേരി സ്വദേശി (30). ജൂണ്‍ നാലിന് ദുബായ് കൊച്ചി വിമാനത്തില്‍ എത്തി, കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റുകയും ചെയ്തു.
മൂടാടി സ്വദേശി (25). ജൂണ്‍ 11 ന് കുവൈത്ത്‌കൊച്ചി വിമാനത്തില്‍ എത്തി, കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
ചേളന്നൂര്‍ സ്വദേശി (30). ജൂണ്‍ 4 ന് ദുബായ്കരിപ്പൂര്‍ വിമാനത്തില്‍ എത്തി. കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
ചെലവൂര്‍ സ്വദേശി (52). ജൂണ്‍ 13 ന് സൗദികരിപ്പൂര്‍ വിമാനത്തില്‍ എത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 178 ആയി.രോഗമുക്തി നേടിയവര്‍ 76 . ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 101 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇവരില്‍ 32 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 62 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും 3 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികളും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.ഇന്ന് 340 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9706 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9460 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 9252 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 246 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT