Kerala

കോട്ടയത്ത് കൊവിഡ്- 19 സ്ഥിരീകരിച്ചവര്‍ യാത്രചെയ്ത സ്ഥലങ്ങള്‍; റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കോട്ടയത്ത് ചെങ്ങളം സ്വദേശികളായ രണ്ടുപേര്‍ക്കാണു കൊവിഡ്- 19 സ്ഥിരീകരിച്ചത്. റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകനും മരുമകളുമാണിത്. ഇരുവരും 14 ഇടത്താണു സഞ്ചരിച്ചത്.

കോട്ടയത്ത് കൊവിഡ്- 19 സ്ഥിരീകരിച്ചവര്‍ യാത്രചെയ്ത സ്ഥലങ്ങള്‍; റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്
X

കോട്ടയം: ജില്ലയില്‍ കൊറോണ വൈറസ് ബാധ (കോവിഡ്-19) സ്ഥിരീകരിച്ച രണ്ടുപേര്‍ യാത്രചെയ്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് എട്ടുവരെ ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് വ്യാഴാഴ്ച പുറത്തിറക്കിയത്.


കോട്ടയത്ത് ചെങ്ങളം സ്വദേശികളായ രണ്ടുപേര്‍ക്കാണു കൊവിഡ്- 19 സ്ഥിരീകരിച്ചത്. റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകനും മരുമകളുമാണിത്. ഇരുവരും 14 ഇടത്താണു സഞ്ചരിച്ചത്. രോഗിയുടെ കോഡ് ആര്‍- 1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യവ്യക്തി സഞ്ചരിച്ച തിയ്യതിയും സ്ഥലവുമാണ്. ആര്‍- 2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ സഞ്ചരിച്ച തീയതിയും സ്ഥലവും.


രണ്ടുപേരും സഞ്ചരിച്ച സ്ഥലങ്ങളും സമയവും ഇതില്‍ അറിയാം. ഈ തിയ്യതികളില്‍ നിശ്ചിത സമയങ്ങളില്‍ അതത് സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിങ് പരിശോധനകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇവര്‍ 0481- 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it