Kerala

കൊവിഡ്: ദുബായില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എറണാകുളം കൊവിഡ് ആശുപത്രി-3, പാലക്കാട് ജില്ലാ ആശുപത്രി - 2 എന്നിവടങ്ങളിലാണ് പ്രവേശിപ്പിച്ചത്. കോട്ടയം, തൃശ്ശൂര്‍ ,ആലപ്പുഴ ജില്ലകളിലുള്ളവരെയാണ് എറണാകളം കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ ദുബായ് - കൊച്ചി വിമാനത്തില്‍ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്

കൊവിഡ്: ദുബായില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

കൊച്ചി: കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും പ്രവസികളായ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്നലെ ദുബായില്‍ നിന്നും എത്തിച്ച യാത്രക്കാരില്‍ അഞ്ചു പേരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് വിവിധ ജില്ലകളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എറണാകുളം കൊവിഡ് ആശുപത്രി-3, പാലക്കാട് ജില്ലാ ആശുപത്രി - 2 എന്നിവടങ്ങളിലാണ് പ്രവേശിപ്പിച്ചത്. കോട്ടയം, തൃശ്ശൂര്‍ ,ആലപ്പുഴ ജില്ലകളിലുള്ളവരെയാണ് എറണാകളം കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ ദുബായ് - കൊച്ചി വിമാനത്തില്‍ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 87 പേര്‍ പുരുഷന്‍മാരും 91 പേര്‍ സ്ത്രീകളുമായിരുന്നു.

പത്ത് വയസില്‍ താഴെയുള്ള 10 കുട്ടികളും 26 ഗര്‍ഭിണികളും 13 മുതിര്‍ന്ന പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. 92 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലേക്കും 81 പേരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിനായി അയച്ചു.93 പേരെ കെ എസ് ആര്‍ ടി സി ബസുകളിലാണ് അയച്ചത്. ബാക്കിയുള്ളവരെ 15 സ്വകാര്യ ടാക്‌സികളിലും 66 എയര്‍പോര്‍ട്ട് ടാക്‌സികളിലും 4 ആംബുലന്‍സുകളിലുമായാണ് വിവിധ സ്ഥലങ്ങളിലെത്തിച്ചത്.ആലപ്പുഴ - 12,എറണാകുളം-33,ഇടുക്കി - 5,കൊല്ലം-2,കാസര്‍ഗോഡ് - 3,കോട്ടയം - 37,കോഴിക്കോട്- 2,മലപ്പുറം - 4,പാലക്കാട് - 16,പത്തനംത്തിട്ട - 7,തിരുവനന്തപുരം - 3,തൃശ്ശൂര്‍ - 54 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.എറണാകുളം ജില്ലയില്‍ നിന്നുള്ള 33 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെ വീടുകളിലും 16 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാക്കി.

Next Story

RELATED STORIES

Share it