Kerala

കാസര്‍കോട്ട് നിന്നും നടന്ന് വയനാട്ടിലെത്തിയ കൊല്ലം സ്വദേശിയെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാത്രി പട്രോളിങ്ങിനിടെയാണ് മാനന്തവാടി സ്‌റ്റേഷനിലെ എഎസ്‌ഐ സി കെ രവി, ഡ്രൈവര്‍ കെ ഇബ്രാഹിം എന്നിവര്‍ ഒരാള്‍ നടന്നുവരുന്നത് കണ്ടത്.

കാസര്‍കോട്ട് നിന്നും നടന്ന് വയനാട്ടിലെത്തിയ കൊല്ലം സ്വദേശിയെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

കല്‍പറ്റ: കാസര്‍കോട് നിന്നും നടന്ന്മൂന്നാം നാള്‍ വയനാട്ടിലെത്തിയആളെ പോലിസ് പിടികൂടിആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തോണിച്ചാല്‍ പള്ളിക്കല്‍ റോഡിലായിരുന്നു സംഭവം.

രാത്രി പട്രോളിങ്ങിനിടെയാണ് മാനന്തവാടി സ്‌റ്റേഷനിലെ എഎസ്‌ഐ സി കെ രവി, ഡ്രൈവര്‍ കെ ഇബ്രാഹിം എന്നിവര്‍ ഒരാള്‍ നടന്നുവരുന്നത് കണ്ടത്. പോലിസ് വാഹനം നിര്‍ത്തി ചോദിച്ചപ്പോള്‍ മീനങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് അയാള്‍ പറഞ്ഞു. കൂടുതല്‍ ചോദിച്ചപ്പോഴാണ് ഇയാള്‍ കാസര്‍കോട് നിന്ന് നടന്നു വരികയാണെന്ന് മനസിലായത്.

കൊല്ലം സ്വദേശിയായ ഇയാള്‍കാസര്‍ക്കോട്ടെ ബന്ധുവീട്ടിലായിരുന്നു. അവിടെ നിന്നാണ് മീനങ്ങാടിയിലെ ബന്ധു വീട്ടിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. മൂന്നു ദിവസം കൊണ്ടാണ് ഇയാള്‍ കാസര്‍കോട് നിന്നും വയനാട്ടില്‍ എത്തിയത്. ഒരു ദിവസം രാത്രി ഇരിട്ടിയില്‍ കഴിഞ്ഞു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എത്തി രാത്രിമീനങ്ങാടിയിലേക്ക് നടക്കവെ വഴി തെറ്റിയാണ് ഇയാള്‍ പള്ളിക്കല്‍ റോഡില്‍ എത്തിയതെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് പോലിസിന്റെ നിര്‍ദേശ പ്രകാരം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എത്തി ഇയാളെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it