Kerala

കൊവിഡ്-19 : പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ രാജ്യത്ത് മുഖ്യ പരിഗണന നല്‍കുന്നത്.വിദേശത്ത് തങ്ങുന്നവര്‍ക്ക്് അവരുടെ വിസാ കാലാവധി രാജ്യങ്ങള്‍ നീട്ടി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിസയുടെ കാലാവധി തീരുമെന്ന വിഷയം ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കൊവിഡ്-19 : പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ ഉടന്‍ നാട്ടില്ലെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെഎംസിസി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ രാജ്യത്ത് മുഖ്യ പരിഗണന നല്‍കുന്നത്.വിദേശത്ത് തങ്ങുന്നവര്‍ക്ക് അവരുടെ വിസാ കാലാവധി രാജ്യങ്ങള്‍ നീട്ടി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിസയുടെ കാലാവധി തീരുമെന്ന വിഷയം ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പ്രവാസികളെ കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ തയാറാടെപ്പു നടത്തുന്നുണ്ടല്ലോയെന്നും അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടല്ലോയെന്നും അതിനെക്കുറിച്ച് ആലോചിച്ചു കൂടെയെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.ഈ വിഷയങ്ങള്‍ എല്ലാം സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.ഇതില്‍ സുപ്രിം കോടതിയുടെ തീരുമാനം വരട്ടെയെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഇതേ തുടര്‍ന്ന്് ഈ മാസം 20 ന് സുപ്രിം കോടതിയുടെ തീരുമാനം വന്നിട്ട് വിഷയത്തില്‍ ഇടപെടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.തുടര്‍ന്ന് ഇത് ഹരജി 21 ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.

കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കായി ഒരു മെഡിക്കല്‍ സംഘത്തെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അയക്കണമെന്ന മറ്റൊരു ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചു.എന്നാല്‍ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം ഇത്തരത്തില്‍ അനുവദിക്കാന്‍ കഴിയില്ല.കേരളത്തിനു വേണ്ടി മാത്രം മെഡിക്കല്‍ സംഘത്തെ അയക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യവുമായി രംഗത്ത് വരും.അത് ബുദ്ധിമുട്ടാകും എന്നു മാത്രമല്ല മറ്റൊരു രാജ്യത്തിന്റെ അനുവാദമില്ലാതെ ഇത്തരത്തില്‍ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഈ ഹരജിയും ഈ മാസം 21 ന് പരിഗണിക്കാന്‍ മാറ്റി

Next Story

RELATED STORIES

Share it