Kerala

തെരുവോരങ്ങളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി

തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ടവര്‍, വൃദ്ധര്‍ തുടങ്ങിയവരെ കോഴിക്കോട് ജില്ലാ ഭരണകൂടം വിവിധ കേന്ദ്രങ്ങളിലായി പുനരധിവസിപ്പിച്ചിരുന്നു.

തെരുവോരങ്ങളില്‍ നിന്നു  മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി
X

കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തെരുവോരങ്ങളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കായി കോഴിക്കോട് തുണിക്കച്ചവട സംഘത്തിന്റെ നേതൃത്വത്തില്‍ വസ്ത്രങ്ങള്‍ നല്‍കി. 600 പേര്‍ക്കുള്ള വസ്ത്രങ്ങളാണ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിനു സംഘടന കൈമാറിയത്. പ്രസിഡന്റ് പി പി മുകുന്ദന്‍, ട്രഷറര്‍ അബ്ദുല്‍ സാബു എന്നിവര്‍ പങ്കെടുത്തു.

തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ടവര്‍, വൃദ്ധര്‍ തുടങ്ങിയവരെ കോഴിക്കോട് ജില്ലാ ഭരണകൂടം വിവിധ കേന്ദ്രങ്ങളിലായി പുനരധിവസിപ്പിച്ചിരുന്നു. യൂത്ത് ഹോസ്റ്റല്‍, പ്രീമെട്രിക്, പോസ്റ്റ് പ്രീമെട്രിക് ഹോസ്റ്റലുകള്‍, ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഹോസ്റ്റല്‍, ബിഇഎം എച്ച്എസ് സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് പുനരധിവസിപ്പിച്ചിട്ടുള്ളത്. ഇവര്‍ക്ക് മൂന്നു നേരം ഭക്ഷണവും വേണ്ട പരിചരണവും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഉറപ്പാക്കുന്നുണ്ട്. വൈദ്യപരിശോധനയും മാനസികാരോഗ്യ ക്യാംപും ഇതിനോടകം സംഘടിപ്പിച്ചു. ഇവരുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ടുകൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാഭരണകൂടം സാമൂഹ്യനീതി വകുപ്പിന് നേതൃത്വത്തില്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it