Kerala

1090 ബീഹാര്‍ സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി

38 കെഎസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിച്ചത്. ഒരു ബസില്‍ 30 തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.

1090 ബീഹാര്‍ സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി
X

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിന്‍ പുറപ്പെട്ടു. 1090 തൊഴിലാളികളാണ് ഇന്നലെ രാത്രി എട്ട് മണിക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സ്വദേശമായ ബീഹാറിലേക്ക് യാത്രയായത്.

മുഴുവന്‍ തൊഴിലാളികളും വടകര താലൂക്കില്‍ നിന്നുള്ളവരാണ്. എല്ലാവരുടേയും വൈദ്യപരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്. 38 കെഎസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിച്ചത്. ഒരു ബസില്‍ 30 തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.

ഇവരെ കൊണ്ടുപോകാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.തൊഴിലാളികള്‍ക്ക് മധുരം നല്‍കിയും സ്‌നേഹാശംസകള്‍ നേര്‍ന്നുമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ദീര്‍ഘദൂര യാത്രയായതിനാല്‍ എല്ലാവര്‍ക്കും യാത്രയില്‍ കഴിക്കാനുള്ള ഭക്ഷണപ്പൊതികളും നല്‍കിയിട്ടുണ്ട്.

ജില്ലാ കലക്ടര്‍ സാംബശിവ റാവു , സബ് കലക്ടര്‍ ജി പ്രിയങ്ക, ഡിസിപി ചൈത്ര തെരേസ ജോണ്‍, സെപ്യൂട്ടി കലക്ടര്‍ അനിത കുമാരി എന്നിവര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it