Kerala

ലോക്ക് ഡൗണ്‍ ലംഘിച്ച് കമ്മ്യുനിറ്റി കിച്ചണില്‍ പിറന്നാളാഘോഷം; എട്ടു പേര്‍ക്കെതിരെ കേസ്

കൊച്ചി സിറ്റി പോലിസ്.പാലാരിവട്ടം അഞ്ചുമനയിലാണ് കമ്മ്യൂണിറ്റി കിച്ചണില്‍ പിറന്നാളാഘോഷം നടത്തിയത്.ക്രിസ്ത്യന്‍ മതിവിഭാഗത്തിനിടയില്‍ മതവികാരം വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മലപ്പുറം,അമരമ്പലം,ചേലോട് മനിയാനി വീട്ടില്‍ പി വി ജ്യോതിഷിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്

ലോക്ക് ഡൗണ്‍ ലംഘിച്ച് കമ്മ്യുനിറ്റി കിച്ചണില്‍ പിറന്നാളാഘോഷം; എട്ടു പേര്‍ക്കെതിരെ കേസ്
X

കൊച്ചി: കമ്മ്യൂനിറ്റി കിച്ചണില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കേക്കു മുറിച്ച പിറന്നാളോഘോഷം നടത്തിയ എട്ടു പേര്‍ക്കെതിരെ കേസെടുക്കുകയും ക്രിസ്ത്യന്‍ മതവിഭാഗത്തെ വ്രണപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അശ്‌ളീല പോസ്റ്റര്‍ ഇടുകയും ചെയ്ത യുവാവിനെ അറസ്റ്റു ചെയ്തും കൊച്ചി സിറ്റി പോലിസ്.പാലാരിവട്ടം അഞ്ചുമനയിലാണ് കമ്മ്യൂണിറ്റി കിച്ചണില്‍ പിറന്നാളാഘോഷം നടത്തിയത്.ഐപിസി 143,188,149, കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4(2),(എ),5,കേരള പോലിസ് ആക്ട് സെക്ഷന്‍ 118(ഇ) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു.

ക്രിസ്ത്യന്‍ മതിവിഭാഗത്തിനിടയില്‍ മതവികാരം വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മലപ്പുറം,അമരമ്പലം,ചേലോട് മനിയാനി വീട്ടില്‍ പി വി ജ്യോതിഷിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്.ഐപിസി 153(എ)പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പോലിസ് അറിയിച്ചു.ഇതു കൂടാതെ ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ ജില്ലയില്‍ 128 കേസുകളിലായി 113 പേരെ അറസ്റ്റ് ചെയ്തു. 64 വാഹനങ്ങള്‍ കണ്ടു കെട്ടി. ഇതുവരെ 4777പേരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 4554 പേരെ അറസ്റ്റ് ചെയ്തു. 2831 വാഹനങ്ങള്‍ പിടിച്ചെടുത്തു. സിറ്റിയില്‍ 42 കേസുകളിലായി 45 പേരെയാണ് അറസ്റ്റ് ചെയ്തത്. 30 വാഹനങ്ങളും പിടിച്ചെടുത്തതായി പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it