Kerala

തൃശൂരില്‍ നാല് പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍; 27 വാര്‍ഡ്/ഡിവിഷനുകളെ ഒഴിവാക്കി

ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

തൃശൂരില്‍ നാല് പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍; 27 വാര്‍ഡ്/ഡിവിഷനുകളെ ഒഴിവാക്കി
X

തൃശൂര്‍: കൊവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 27 വാര്‍ഡ്/ഡിവിഷനുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി ശനിയാഴ്ച ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നാല് വാര്‍ഡ്/ഡിവിഷനുകളെ പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

താന്ന്യം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, 12, 13, 15, 16 വാര്‍ഡുകള്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്, മതിലകം ഗ്രാമപഞ്ചായത്തിലെ 14, 15 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 12, 13 വാര്‍ഡുകള്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, 14, 15 വാര്‍ഡുകള്‍, ചാലക്കുടി നഗരസഭയിലെ ഒന്ന്, നാല്, 19, 20, 21 ഡിവിഷനുകള്‍ എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയത്.

അതേസമയം, ചാലക്കുടി നഗരസഭയിലെ 14ാം ഡിവിഷന്‍,അടാട്ട് ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ നാല്, ഒമ്പത് വാര്‍ഡുകള്‍ എന്നിവയെ പുതിയതായി കണ്ടെയ്‌മെന്റ് സോണാക്കി.

നേരത്തെ പ്രഖ്യാപിച്ചവയില്‍ ഇപ്പോഴും കണ്ടെയ്ന്‍മെന്റ് സോണുകളായി നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഇവയാണ്. ഇരിങ്ങാലക്കുട നഗരസഭ: മുഴുവന്‍ ഡിവിഷനുകളും, മുരിയാട് ഗ്രാമപഞ്ചായത്ത്: എല്ലാ വാര്‍ഡുകളും, മാള ഗ്രാമപഞ്ചായത്ത്: മുഴുവന്‍ വാര്‍ഡുകളും, തൃശൂര്‍ കോര്‍പറേഷന്‍: എട്ടാം ഡിവിഷന്‍, കുന്നംകുളം നഗരസഭ22ാം ഡിവിഷന്‍, വേളൂക്കര ഗ്രാമപഞ്ചായത്ത്: ഒന്ന്, രണ്ട്, മൂന്ന്, 14, 17, 18 വാര്‍ഡുകള്‍, താന്ന്യം ഗ്രാമപഞ്ചായത്ത്: നാല്, ഒമ്പത്, 10, 11, 14, 17, 18 വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്: 12ാം വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്ത്: രണ്ട്, മൂന്ന്, നാല്, 12 വാര്‍ഡുകള്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത്: ആറ്, ഏഴ്, ഒമ്പത്, 10 വാര്‍ഡുകള്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്: 13ാം വാര്‍ഡ്, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്: രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 14 വാര്‍ഡുകള്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ഒന്ന്, നാല്, 13, 22 വാര്‍ഡുകള്‍, കോടശ്ശേരി ഗ്രാമപഞ്ചായത്ത്: എട്ട്, ഒമ്പത് വാര്‍ഡുകള്‍, മതിലകം ഗ്രാമപഞ്ചായത്ത്: ഒന്നാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്ത്: ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകള്‍, പാവറട്ടി ഗ്രാമപഞ്ചായത്ത്: മൂന്നാം വാര്‍ഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത്: ഒന്ന്, ഒമ്പത് വാര്‍ഡുകള്‍, വടക്കാഞ്ചേരി നഗരസഭ: 15, 18, 21 ഡിവിഷനുകള്‍, എടവിലങ്ങ് ഗ്രാമപഞ്ചായത്ത്: ഏഴാം വാര്‍ഡ്, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്: 11ാം വാര്‍ഡ്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്: 10, 11 വാര്‍ഡുകള്‍, എറിയാട് ഗ്രാമപഞ്ചായത്ത്: നാല്, എട്ട്, 10 വാര്‍ഡുകള്‍, വലപ്പാട് ഗ്രാമപഞ്ചായത്ത്: 13ാം വാര്‍ഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: ഒമ്പതാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത്: 12, 16, 18, 20 വാര്‍ഡുകള്‍, കടപ്പുറം ഗ്രാമപഞ്ചായത്ത്: ആറ്, ഏഴ്, 10 വാര്‍ഡുകള്‍, കാടുകുറ്റി ഗ്രാമപഞ്ചായത്ത്: ഒന്ന്, ഒമ്പത്, 16 വാര്‍ഡുകള്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്: രണ്ട്, എട്ട്, 14 വാര്‍ഡുകള്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത്: മൂന്നാം വാര്‍ഡ്, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്: 18, 19 വാര്‍ഡുകള്‍, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത്: ഒന്നാം വാര്‍ഡ്, കുഴൂര്‍ ഗ്രാമപഞ്ചായത്ത്: ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 13 വാര്‍ഡുകള്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്: ആറാം വാര്‍ഡ്.

Next Story

RELATED STORIES

Share it