Kerala

കൊവിഡ്: കോഴിക്കോട് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രണ്ടുപേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 28 ആയി.

കൊവിഡ്: കോഴിക്കോട് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രണ്ടുപേര്‍ക്ക് രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ടുപേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. 69 വയസ്സുള്ള ചോറോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ബഹ്റൈനില്‍നിന്നു മെയ് 27ന് കരിപ്പൂരിലെത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്രവപരിശോധനയില്‍ പോസിറ്റീവായി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.

കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 28 ആയി. ആകെ 59 കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 31 പേര്‍ പോസിറ്റീവായി ചികില്‍സയിലുണ്ട്. ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 13 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലുമാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എംവിആര്‍ കാന്‍സര്‍ സെന്ററിലും ഇപ്പോള്‍ ചികില്‍സയിലുണ്ട്. ഇന്ന് 251 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4,555 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,298 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,223 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 257 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it