Kerala

സ്പ്രിങ്ഗ്ലര്‍ കരാര്‍ വിവാദം: കൊവിഡ് എപ്പിഡെമിക് ഡേറ്റ എപ്പിഡെമിക്ക് ആകരുതെന്ന് ഹൈക്കോടതി

കാര്യങ്ങളില്‍ കൃത്യത വരാതെ സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് ഡേറ്റാ കെമാറാരുതെന്നൂം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിവരങ്ങള്‍ സെന്‍സിറ്റീവ് മാത്രമല്ല അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്നും എന്തിനാണ് മറ്റൊരു കമ്പനിയെ ഡേറ്റയുമായി ബന്ധപ്പെട്ട് ഏല്‍പ്പിച്ചതെന്നും ഹൈക്കോടതി ചോദിച്ചു.സംസ്ഥാനത്തിന് സ്വന്തമായിട്ട് ഐടി വിഭാഗമുണ്ടല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരത്തില്‍ ശേഖരിക്കുന്ന ഡേറ്റയില്‍ ചോര്‍ച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു

സ്പ്രിങ്ഗ്ലര്‍ കരാര്‍ വിവാദം: കൊവിഡ് എപ്പിഡെമിക് ഡേറ്റ എപ്പിഡെമിക്ക് ആകരുതെന്ന് ഹൈക്കോടതി
X

കൊച്ചി:കൊവിഡ് എപ്പിഡെമിക് എന്നതിനു പകരം ഡേറ്റ എപ്പിഡെമിക്ക് ആകരുതെന്നും ഹൈക്കോടതി.കൊവിഡ്-19 രോഗികളുടെ ഡേറ്റയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ സ്പിങ്ഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെതികെയും ഡേറ്റ കൈമാറ്റത്തിനുമെതിരെ സ്വകാര്യ വ്യക്തി നല്‍കിയ ഹരജി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പരിഹണിക്കവെയാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.സ്പ്രിങ്ക്ലര്‍ കമ്പനി പ്രതിനിധികള്‍ ആരും ഹരജി പരിഗണിക്കവെ ഓണ്‍ലൈനില്‍ ഹാജരായിരുന്നില്ല. ഹരജിക്കാരന്‍ കൊവിഡ് രോഗിയാണോയെന്ന്് ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ താന്‍ അവരെ പ്രതിനിധീകരിച്ചാണ് ഹരജി നല്‍കിയിരിക്കുന്നതെന്നായിരുന്നു ഹരജിക്കാരന്റെ വിശദീകരണം.

സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരാണ് ഇപ്പോള്‍ കൊവിഡ് രോഗികളുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന്് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.ഏതൊക്കെ രോഗങ്ങള്‍ക്കാണ് രോഗി ചികില്‍സ തേടുന്നതെന്ന് ചോദ്യാവലിയില്‍ പറഞ്ഞിരിക്കുന്ന ചോദ്യം വളരെ സെന്‍സിറ്റീവാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സ്്പ്രിങ്ഗ്ലര്‍ കമ്പനിക്ക് കൈമാറുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടാക്കാട്ടി.ഈ വിവരങ്ങള്‍ കമ്പനിയുടെ സെര്‍വറില്‍ രേഖപ്പെടുത്തുകയാണെന്നും ഇത് അതീവഗൗരവതരമായ ആരോഗ്യ വിവരങ്ങളാണെന്നും അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് കൈമാറുന്നത് തടയണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.ആളുകളുടെ അനുവാദമില്ലാതെയാണ് വിവരം കൈമാറുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ സെര്‍വറിലാണ് വിവരങ്ങള്‍ ശേഖരിച്ചു വെയ്ക്കുന്നതെങ്കില്‍ കുഴപ്പമില്ല.പക്ഷേ സ്പ്രിങ്ഗ്ലര്‍ എന്ന വിദേശ കമ്പനിയുടെ സെര്‍വറിലേക്ക് ഈ വിവരങ്ങള്‍ പോകുന്നത് ഗൗരവമായി കാണണം.എന്നാല് സെന്‍സിറ്റീവായ വിവരങ്ങള്‍ ഒന്നും കൈമാറുന്നില്ലെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്.വ്യക്തിസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ല.വിവരങ്ങള്‍ സിഡിറ്റിന്റെ നിയന്ത്രണത്തിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മെഡിക്കല്‍ വിവരങ്ങള്‍ സെന്‍സിറ്റീവ് മാത്രമല്ല അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്നും എന്തിനാണ് മറ്റൊരു കമ്പനിയെ ഡേറ്റയുമായി ബന്ധപ്പെട്ട് ഏല്‍പ്പിച്ചതെന്നും ഹൈക്കോടതി ചോദിച്ചു.സംസ്ഥാനത്തിന് സ്വന്തമായിട്ട് ഐടി വിഭാഗമുണ്ടല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരത്തില്‍ ശേഖരിക്കുന്ന ഡേറ്റയില്‍ ചോര്‍ച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു.വിശദമായ സത്യാവാങ്മൂലം നല്‍കേണ്ടി വരുമെന്നും കാര്യങ്ങളില്‍ കൃത്യത വരാതെ സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് കൈമാറാരുതെന്നൂം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. ഡേറ്റകള്‍ കൃത്യമായി സര്‍ക്കാര്‍ സംരക്ഷിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് കേന്ദ്രസര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it