Kerala

മടങ്ങിയെത്തുന്ന പ്രവാസികളെ താമസിപ്പിക്കാന്‍ സ്‌കൂള്‍ വിട്ടുകൊടുക്കാന്‍ തയ്യാര്‍; ജമാഅത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നല്‍കി

വിദേശത്ത് നിന്ന് എത്തുന്ന തുരുത്തി നിവാസികള്‍ നേരിട്ട് വീടുകളില്‍ പോകാതെ നിരീക്ഷണത്തില്‍ കഴിയാന്‍ സ്‌കൂള്‍ വിട്ടുനല്‍കാമെന്നാണ് ജമാഅത്ത് കമ്മിറ്റി അറിയിച്ചത്.

മടങ്ങിയെത്തുന്ന പ്രവാസികളെ താമസിപ്പിക്കാന്‍ സ്‌കൂള്‍ വിട്ടുകൊടുക്കാന്‍ തയ്യാര്‍; ജമാഅത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നല്‍കി
X

കാസര്‍ഗോഡ്: ഗള്‍ഫ് നാടുകളില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണ കാലത്ത് താമസിക്കാന്‍ സ്‌കൂള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് കാസര്‍ഗോഡ് തുരുത്തി മുസ് ലിം ജമാഅത്ത് കമ്മിറ്റി. ഇക്കാര്യം അറിയിച്ചുകൊണ്ട് ജമാഅത്ത് കമ്മിറ്റി ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നല്‍കി.

'ഗള്‍ഫ് നാടുകളില്‍ കോറോണ വൈറസ് ഉയര്‍ത്തിയ ഭീതിയില്‍ കഴിയുന്ന തുരുത്തി പ്രദേശത്തെ ജനങ്ങള്‍

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലെത്തിയാല്‍ സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട്, നേരിട്ട് വീടുകളിലേക്ക് പോകാതെ ഐസലേഷന്‍ ഷെല്‍ട്ടര്‍ ഒരുക്കുവാന്‍ തുരുത്തി മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള RUEMHS Thuruthi ( റൗളത്തുല്‍ ഉലൂം ഹൈസ്‌കൂള്‍) സര്‍ക്കാറിന് വിട്ട് തരുവാന്‍ ഒരുക്കമാണെന്ന് ഇതിനാല്‍, അറിയിക്കുന്നു.

ഈ വിവരം സര്‍ക്കാറിനെയും ആരോഗ്യ വകുപ്പിനെയും ജില്ലാ അധികാരികളെയും അടക്കമുള്ള, ബന്ധപ്പെട്ടവരെയും അറിയിക്കണമെന്ന് കൂടി അഭ്യര്‍ഥിക്കുന്ന തോടൊപ്പം ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് തുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തിക്കുന്നതാണെന്നും ഉറപ്പ് നല്‍കുന്നു'. പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയ കത്തില്‍ ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it