Sub Lead

ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജപീഡന ആരോപണം ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടു: കേരള ഹൈക്കോടതി

ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജപീഡന ആരോപണം ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടു: കേരള ഹൈക്കോടതി
X

കൊച്ചി: ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജപീഡന ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടെന്ന് കേരള ഹൈക്കോടതി. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കാനും മറ്റും വ്യാജപീഡന പരാതികള്‍ നല്‍കുന്നത് വര്‍ധിച്ചുവരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2014ല്‍ പീഡിപ്പിച്ചെന്നാരോപിച്ച് ഒരു യുവതി നല്‍കിയ പരാതിയില്‍ എടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിരീക്ഷണം. 2014ല്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് 2019ലാണ് യുവതി പരാതി നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2014ന് ശേഷം മൂന്നുവര്‍ഷം പരാതിക്കാരിയും ആരോപണവിധേയനും തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഇത് തന്നെ ദുരൂഹത ഉണര്‍ത്തുന്നു.

''ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജപീഡന ആരോപണം ഉന്നയിക്കില്ലെന്ന ധാരണയാണ് കാലങ്ങളായി കോടതികള്‍ക്കുള്ളത്. പക്ഷേ, ഇപ്പോള്‍ വ്യാജപീഡനപരാതികള്‍ ധാരാളം വരുന്നുണ്ട്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കാനാണ് സ്ത്രീകള്‍ വ്യാജപരാതികള്‍ നല്‍കുന്നത്. ഇത് യഥാര്‍ത്ഥ ഇരകളെ പ്രതികൂലമായി ബാധിക്കാം. ഈ കേസില്‍ പരാതിക്കാരിയും ആരോപണവിധേയനും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെങ്കില്‍ അത് സമ്മതത്തോടെയുള്ളതാവാനാണ് സാധ്യത.''-കോടതി പറഞ്ഞു.

Share it