Kerala

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണം; കെ മുരളീധരന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മൂലം അവര്‍ സാമ്പത്തികമായി ദുരിതത്തിലാണെന്നും എം പി പ്രധാനമന്ത്രിക്കുള്ള കത്തില്‍ അറിയിച്ചു.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണം;  കെ മുരളീധരന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു
X

ന്യൂഡല്‍ഹി: കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കാനുള്ള പദ്ധതി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്ന് കെ മുരളീധരന്‍ എംപി പ്രധാനമന്ത്രിയോട് ആവശ്യപെട്ടു. ഇങ്ങനെ നാട്ടില്‍ എത്തിക്കുന്ന പ്രവാസികളെ നിശ്ചിത സമയം ക്വാറന്റെയിനില്‍ താമസിപ്പിക്കാനുള്ള സ്ഥലവും സംവിധാനവും ഒരുക്കാന്‍ ബന്ധപ്പെട്ട മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും എംപി ആവശ്യപെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന പ്രവാസികളില്‍ ഭൂരിപക്ഷം പേരും സാധാരണ തൊഴിലാളികളോ ചെറുകിട ബിസിനസ്സുകാരോ ആണെന്നും കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ഇവരുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ക്വാറന്റയിന്‍ സംവിധാനങ്ങള്‍ ഒരുക്കാത്തതും അപര്യാപ്തമായ ചികിത്സാ സൗകര്യങ്ങളും പ്രവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രിക്കുള്ള കത്തില്‍ എം പി ചൂണ്ടിക്കാട്ടി. കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മൂലം അവര്‍ സാമ്പത്തികമായി ദുരിതത്തിലാണെന്നും എം പി പ്രധാനമന്ത്രിക്കുള്ള കത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it