Kerala

കോവിഡ്-19: ഐടി പാര്‍ക്കുകളിലെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പ്രോട്ടോകോള്‍

രണ്ടാഴ്ചയ്ക്കിടെ റാന്നി, കോട്ടയം താലൂക്കുകളില്‍ സന്ദര്‍ശനം നടത്തിയ ജീവനക്കാരെ കണ്ടെത്തി വൈദ്യപരിശോധന നടത്തണെമെന്നും പനിയോ മറ്റുരോഗ ലക്ഷണമോ ഉണ്ടെങ്കില്‍ ഐസൊലേറ്റ് ചെയ്യണെമെന്നും കമ്പനികളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ്ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട റാന്നി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള ഐടി ജീവനക്കാരില്‍ വാരാന്ത്യ അവധിക്ക് നാട്ടിലേക്കു പോയവര്‍ക്ക് രണ്ടാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് ഐടി പാര്‍ക്കുകളിലെ എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി

കോവിഡ്-19: ഐടി പാര്‍ക്കുകളിലെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പ്രോട്ടോകോള്‍
X

കൊച്ചി: കോവിഡ്-19 വ്യാപനം തടയുന്നതിന് കൊച്ചി ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ എല്ലാ ഐടി പാര്‍ക്കുകള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ പ്രത്യേക പ്രവര്‍ത്തന പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി. രണ്ടാഴ്ചയ്ക്കിടെ റാന്നി, കോട്ടയം താലൂക്കുകളില്‍ സന്ദര്‍ശനം നടത്തിയ ജീവനക്കാരെ കണ്ടെത്തി വൈദ്യപരിശോധന നടത്തണെമെന്നും പനിയോ മറ്റുരോഗ ലക്ഷണമോ ഉണ്ടെങ്കില്‍ ഐസൊലേറ്റ് ചെയ്യണെമെന്നും കമ്പനികളോട് ആവശ്യപ്പെട്ടു.

കൊറോണ വൈറസ്ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട റാന്നി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള ഐടി ജീവനക്കാരില്‍ വാരാന്ത്യ അവധിക്ക് നാട്ടിലേക്കു പോയവര്‍ക്ക് രണ്ടാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് ഐടി പാര്‍ക്കുകളിലെ എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. കൊറോണ വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉപകരണങ്ങളും ഹാന്‍ഡ്‌സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളും ജീവനക്കാര്‍ക്കായി ഒരുക്കണമെന്നും എല്ലാ കമ്പനികളോടും നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കമ്പനികള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it