Kerala

തൃശൂര്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 11 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.

തൃശൂര്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷന്‍മാരും ഒരു സ്ത്രീയുമുള്‍പ്പെടെ ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി തിരിച്ചെത്തിയവരാണ്. ജൂണ്‍ 4 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ അടാട്ട് സ്വദേശി (53), 6 ന് ബഹറിനില്‍ നിന്ന് തിരിച്ചെത്തിയ കൂര്‍ക്കഞ്ചേരി സ്വദേശിനി (47), 10 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ഒല്ലൂക്കര സ്വദേശി (53), 12 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (46), ആനന്ദപുരം സ്വദേശി (52), 8 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ കുമാരനെല്ലൂര്‍ സ്വദേശി (42), 11 ന് ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ മുണ്ടൂര്‍ സ്വദേശി (52) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ രോഗമുക്തരായി.

ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 11 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12080 പേരും ആശുപത്രികളില്‍ 202 പേരും ഉള്‍പ്പെടെ ആകെ 12282 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 911 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 1038 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.

ഇന്ന് അയച്ച 163 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 5992 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 4690 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 1302 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2132 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ഇന്ന് 544 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 38206 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ഇന്ന് 162 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 648 പേരെ സ്‌ക്രീന്‍ ചെയ്തു.

Next Story

RELATED STORIES

Share it