Kerala

തൃശൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്; 15007 പേര്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 117 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.

തൃശൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്;  15007 പേര്‍ നിരീക്ഷണത്തില്‍
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികള്‍ (38 വയസ്സ്, പുരുഷന്‍, 40 വയസ്സ്, പുരുഷന്‍), ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (59 വയസ്സ്, പുരുഷന്‍), ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി (41 വയസ്സ്, സ്ത്രീ), ജൂണ്‍ 19 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന നെടുപുഴ സ്വദേശി (30 വയസ്സ്, പുരുഷന്‍), ജൂണ്‍ 15 ന് ബഹ്‌റൈനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (22 വയസ്സ്, പുരുഷന്‍), ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (38 വയസ്സ്, പുരുഷന്‍), ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (56 വയസ്സ്, സ്ത്രീ), കുവൈറ്റില്‍ നിന്ന് വന്ന ആനന്ദപുരം സ്വദേശി (28 വയസ്സ്, പുരുഷന്‍), ജൂണ്‍ 13 ന് ഷാര്‍ജയില്‍ നിന്ന് വന്ന തൃശൂര്‍ കിഴക്കേകോട്ട സ്വദേശി (41 വയസ്സ്, പുരുഷന്‍), ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി (56 വയസ്സ്, പുരുഷന്‍), ജൂണ്‍ 13 ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി (48 വയസ്സ്, പുരുഷന്‍), സൗദി അറേബ്യയില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി (28 വയസ്സ്, പുരുഷന്‍), കുന്നംകുളം സ്വദേശി (49 വയസ്സ്, പുരുഷന്‍) എന്നിവര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 117 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14862 പേരും ആശുപത്രികളില്‍ 145 പേരും ഉള്‍പ്പെടെ ആകെ 15007 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1165 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 777 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.

ചൊവ്വാഴ്ച അയച്ച 212 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 7872 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 7512 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 360 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2630 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ഇന്ന് 464 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 40970 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. 175 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 590 പേരെ സ്‌ക്രീന്‍ ചെയ്തു.

Next Story

RELATED STORIES

Share it