- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവണ്ടി ഗതാഗതം : എറണാകുളത്ത് നിരീക്ഷണം ശക്തമാക്കും; യാത്രക്കാര്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍
ഡല്‍ഹിയില്‍ നിന്നും മെയ് 13ന് പുറപ്പെടുന്ന തീവണ്ടി കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ ആണ് നിര്‍ത്തുന്നത്. എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപ ജില്ലകളിലേക്കും എത്തിക്കാനായി വാഹനങ്ങളും, ഓരോ യാത്രക്കാരെയും പ്രാഥമിക ലക്ഷണങ്ങള്‍ വിലയിരുത്താനുള്ള സംവിധാനങ്ങളും ക്രമീകരിക്കും. കെ എസ്ആര്‍ ടി സി ബസുകളും ടാക്‌സി സംവിധാനവും അതിനായി ക്രമീകരിക്കും
കൊച്ചി: ഇടവേളക്ക് ശേഷം തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കാന്‍ എറണാകുളം ജില്ല ഭരണകൂടം തീരുമാനിച്ചു. മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നിന്നും മെയ് 13ന് പുറപ്പെടുന്ന തീവണ്ടി കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ ആണ് നിര്‍ത്തുന്നത്. എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപ ജില്ലകളിലേക്കും എത്തിക്കാനായി വാഹനങ്ങളും, ഓരോ യാത്രക്കാരെയും പ്രാഥമിക ലക്ഷണങ്ങള്‍ വിലയിരുത്താനുള്ള സംവിധാനങ്ങളും ക്രമീകരിക്കും. കെ എസ്ആര്‍ ടി സി ബസുകളും ടാക്‌സി സംവിധാനവും അതിനായി ക്രമീകരിക്കും.
തുറമുഖത്തിലെ പ്രവര്‍ത്തങ്ങള്‍ അനായാസമായി നടത്താന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിനായി തുറമുഖത്തു മോക്ക് ഡ്രില്‍ വീണ്ടും നടത്തും. വിവിധ വകുപ്പുകള്‍ സംയോജിതമായിട്ടാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആളുകളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനായി നിര്‍ദേശം നല്‍കി. നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉള്ള ആളുകളെ വീടുകളിലേക്ക് അയക്കും. സ്വകാര്യ വാഹനങ്ങളിലോ ടാക്‌സികളിലോ വീടുകളിലേക്ക് മടങ്ങാം. വിദേശത്തു നിന്നെത്തിയ ആളുകള്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനായി കൗണ്‍സിലിങ് നടത്തും.
നിലവില്‍ ജില്ലയില്‍ 26 നിരീക്ഷണ കേന്ദ്രങ്ങളില്‍ ആയി 3600ഓളം പേരെ താമസിപ്പിക്കാന്‍ ഉള്ള സൗകര്യമാണ് ഉള്ളത്.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യ വസ്തുക്കളും ഭക്ഷണവും എത്തിച്ചു നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. വാര്‍ഡ് തല ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ആയിരിക്കും ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നത്. യോഗത്തില്‍ ജില്ല കലക്ടര്‍ എസ് സുഹാസ്, അസിസ്റ്റന്റ് കലക്ടര്‍ എം എസ്. മാധവിക്കുട്ടി, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്‍ കെ കുട്ടപ്പന്‍, ദേശിയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലി പങ്കെടുത്തു
RELATED STORIES
അയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMT